2009ൽ എടുത്ത നിലപാടുതന്നെ ‘ ഇനി മത്‌സരിക്കാനില്ല’;  ചെ​റു​പ്പ​ക്കാ​രെ​യാ​ണ് പാ​ർ​ട്ടി​യ്ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യം; രാഷ്ട്രദീപികയോട് മനസ് തുറന്ന് വി.എം സുധീരൻ

എം.​ജെ ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാ വുമായ വി.​എം സു​ധീ​ര​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​എം സു​ധീ​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടതിനു പിന്നാലെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്.

ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് വി​എം സു​ധീ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻഡിന്‍റെ നീ​ക്കം. എ​ന്നാ​ൽ താ​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വി.​എം സു​ധീ​ര​ൻ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. “”2009-ൽ ​ഹൈ​ക്ക​മാ​ൻഡ് മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴേ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. 25 വ​ർ​ഷം എം​പി​യാ​യും എ​ം.​എ​ൽ.​എ​യാ​യും പാ​ർ​ല​മെ​ന്‍റ്റി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന​ത് നേ​ര​ത്തെ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്.

പു​തി​യ ആ​ൾ​ക്കാ​ർ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​ര​ട്ടെ. ജ​ന​സ​മ്മ​തി​യു​ള്ള പു​തി​യ ചെ​റു​പ്പ​ക്കാ​രെ​യാ​ണ് പാ​ർ​ട്ടി​ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യം. പു​തി​യ ആ​ൾ​ക്കാ​ർ വ​ന്നാ​ൽ മാ​ത്ര​മെ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടൂ”- വി.​എം സു​ധീ​ര​ൻ പ​റ​ഞ്ഞു. ഹൈ​ക്ക​മാ​ൻഡ് നി​ർ​ബ​ന്ധി​ച്ചാ​ലും ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും വി.​എം സു​ധീ​ര​ൻ പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ വി.​എം സു​ധീ​ര​നെ മ​ത്സ​രി​പ്പി​ക്കാ​ൻ ഹൈ​ക്ക​മാ​ൻഡ് ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ധീ​ര​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts