മി​നി ഓ​ട്ടോ​മാ​റ്റി​ക് ബാ​ൻ സോ ; കു​റ​ഞ്ഞ​ ചെ​ലവി​ൽ മ​ര​ങ്ങ​ൾ ഈ​ർ​ന്നെ​ടു​ക്കാ​ൻ പറ്റുന്ന പുത്തൻ കണ്ടുപിടുത്തവുമായി പി.​എ​സ്. ര​മേ​ശ​ൻ

ന​ട​വ​യ​ൽ: കു​റ​ഞ്ഞ​ചെ​ല​വി​ൽ മ​ര​ങ്ങ​ൾ ഈ​ർ​ന്നെ​ടു​ക്കാ​വു​ന്ന യ​ന്ത്രം വി​ക​സി​പ്പി​ച്ച് ഫ​ർ​ണി​ച്ച​ർ ഷോ​പ്പു​ട​മ ശ്ര​ദ്ധേ​യ​നാ​കു​ന്നു.കേ​ണി​ച്ചി​റ​യി​ലെ റി​യ​ൽ ഫ​ർ​ണി​ച്ച​ർ ഷോ​പ്പ് ഉ​ട​മ പി.​എ​സ്. ര​മേ​ശ​നാ​ണ് മി​നി ഓ​ട്ടോ​മാ​റ്റി​ക് ബാ​ൻ സോ ​എ​ന്ന പേ​രി​ൽ ഈ​ർ​ച്ച​യ​ന്ത്രം വി​ക​സി​പ്പി​ച്ച​ത് ഒ​രു വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് യ​ന്ത്രം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. ചെ​റു​കി​ട ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മ​രം മെ​ഷീ​നി​ൽ ഈ​ർ​ന്നെ​ടു​ക്കാം. സാ​ധാ​ര​ണ മി​ല്ലു​ക​ളി​ൽ മ​രം ഈ​ർ​ന്നെ​ടു​ക്കു​ന്ന​തി​നു അ​ഞ്ചും ആ​റും ആ​ളു​ക​ൾ വേ​ണം. ര​മേ​ശ​ൻ വി​ക​സി​പ്പി​ച്ച മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ര​ണ്ടു​പേ​ർ മ​തി​യാ​കും.

ഒ​രാ​ൾ​ക്കു ത​നി​ച്ചും മ​രം ഈ​ർ​ന്നെ​ടു​ക്കാ​നാ​കും. ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യ പ​ണി​പ്പു​ര​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​രം മി​ല്ലു​ക​ളി​ൽ ഈ​ർ​ന്നെ​ടു​ക്കു​ന്ന​തി​നു ഉ​ണ്ടാ​കു​ന്ന ഭാ​രി​ച്ച ചെ​ല​വി​നെ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​മെ​ന്ന ആ​ലോ​ച​ന​യാ​ണ് മി​നി ഓ​ട്ടോ​മാ​റ്റി​ക് ബാ​ൻ സോ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു ര​മേ​ശ​ൻ പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ യ​ന്ത്രം നി​ർ​മി​ച്ചു​ന​ൽ​കാ​നും ഇ​ദ്ദേ​ഹം സ​ന്ന​ദ്ധ​നാ​ണ്.

Related posts