എ​ടു​ക്കാ​ത്ത വാ​യ്പ തി​രി​ച്ച​ടയ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല; വിജയൻ അടങ്ങുന്ന സഹകരണ സംഘം എടുത്ത വായ്പയ്ക്കാണ് നോട്ടീസ് നൽകിയതെന്ന് ബാങ്ക്

ക​ൽ​പ്പ​റ്റ: എ​ടു​ക്കാ​ത്ത വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യെ​ന്ന കോ​ട്ട​ത്ത​റ ഈ​രാം​കൊ​ല്ലി വി​ജ​യ​ന്‍റെ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നു ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ.ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ജ​യ​ൻ ക​ൽ​പ്പ​റ്റ​യി​ലു​ള്ള വെ​ങ്ങ​പ്പ​ള്ളി ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യം​ഗ​മാ​ണ്. സം​ഘം റോ​ഡ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നു ബാ​ങ്കി​ൽ​നി​ന്നും നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് ക്രെ​ഡി​റ്റ് വാ​യ്പ എ​ടു​ത്തി​രു​ന്നു.

പ​ന​മ​രം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജിനി​യ​റു​ടെ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി പ്ര​കാ​ര​മാ​ണ് വാ​യ്പ അ​നു​വ​ദി​ച്ച​ത്. റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു കൈ​പ്പ​റ്റി​യ ചെ​ക്ക് സം​ഘം ഭാ​ര​വാ​ഹി​ക​ൾ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ അ​റി​യാ​തെ ക​ൽ​പ്പ​റ്റ ടൗ​ണ്‍ ബാ​ങ്കി​ൽ​നി​ന്നു 2016 ന​വം​ബ​ർ എ​ട്ടി​നു മാ​റി​യി​രു​ന്നു.

അ​വ​ധി തെ​റ്റി​യ വാ​യ്പ നി​ര​വ​ധി ത​വ​ണ അ​ഭ്യ​ർ​ഥി​ച്ചി​ട്ടും സം​ഘം പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും തി​രി​ച്ച​ട​ച്ചി​ല്ല. > ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​നു​ള്ള നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ത്തി​ന്‍റെ ഭ​ര​ണ​സ​മി​തി​യം​ഗം എ​ന്ന നി​ല​യി​ൽ വി​ജ​യ​നു നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നു ജ​ന​റ​ൽ മാ​നേ​ജ​ർ പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മ​റ്റു ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Related posts