ഒന്നര മാസം മുമ്പായിരുന്നു രഞ്ജിന്റെ വിവാഹം, ഇന്നലെ അടുക്കള കാണല്‍ ചടങ്ങും, പക്ഷേ…! നീ​​ലി​​മം​​ഗ​​ലം പാ​​ലത്തിൽ യു​​വാ​​വി​​ന്‍റെ ജീ​​വ​​ൻ പൊ​​ലി​​ഞ്ഞ​​ത് അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ​​യി​​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽത്തന്നെ വി​​വാ​​ദ​​മാ​​യി​​രു​​ന്ന നീ​​ലി​​മം​​ഗ​​ലം പാ​​ല​​ത്തി​​ൽ ദിവസങ്ങൾക്കു മുന്പു രൂ​​പ​​പ്പെ​​ട്ട കു​​ഴിയാണു ഇന്നലെ ഒരു യു​​വാ​​വി​​ന്‍റെ ജീ​​വ​​ൻ അ​​പ​​ഹ​​രി​​ച്ചത്.

കുറുപ്പന്തറ ഇലവത്തില്‍ പരേതനായ സെബാസ്റ്റ്യന്‍ തോമസിന്റെ മകന്‍ രഞ്ജിന്‍ സെബാസ്റ്റിയന്‍ (ഉണ്ണി) ആണ് മരിച്ചത്.

മുട്ടുചിറയിലെ ഇറച്ചിക്കടയില്‍ നിന്ന് ദിവസവും പുലര്‍ച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചു നല്‍കുന്നതിനായി രഞ്ജിന്‍ ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം.

കോ​​ണ്‍​ക്രീ​​റ്റ് അ​​ട​​ർ​​ന്ന് കു​​ഴി രൂ​​പ​​പ്പെ​​ട്ട പാ​​ല​​ത്തി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​ൽ അ​​ലം​​ഭാ​​വം കാ​​ട്ടി​​യ പി​​ഡ​​ബ്ല്യു​​ഡി ബ്രി​​ഡ്ജ​​സ് വി​​ഭാ​​ഗ​​ത്തി​​ന് അ​​പ​​ക​​ട​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​ത്തി​​ൽ നി​​ന്ന് ഒ​​ഴി​​ഞ്ഞു​​മാ​​റാ​​നാ​​കി​​ല്ല.

പാ​​ല​​ത്തി​​ന്‍റെ ര​​ണ്ട് സ്ലാ​​ബു​​ക​​ൾ ചേ​​രു​​ന്ന ഭാ​​ഗ​​ത്തെ ഇ​​രു​​ന്പ് പ​​ട്ട ഇ​​ള​​കി മാ​​റു​​ക​​യും കോ​​ണ്‍​ക്രീ​​റ്റ് അ​​ട​​ർ​​ന്നു പോ​​കു​​ക​​യു​​മാ​​യി​​രു​​ന്നു.

ഇ​​ള​​ക്കം സം​​ഭ​​വി​​ച്ച ഇ​​രു​​ന്പു​​പ​​ട്ട​​യി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ ക​​യ​​റു​​ന്ന​​തോ​​ടെ പാ​​ല​​ത്തി​​ന്‍റെ കോ​​ണ്‍​ക്രീ​​റ്റ് അ​​ട​​ർ​​ന്നു പോ​​കും.

ഇ​​ത്ത​​ര​​ത്തി​​ൽ മാ​​സ​​ങ്ങ​​ൾ ക​​ട​​ന്നു​പോ​​യ​​തോ​​ടെ ഈ ​​ഭാ​​ഗ​​ത്ത് വ​​ലി​​യ കു​​ഴി രൂ​​പ​​പ്പെ​​ട്ടു. കോ​​ണ്‍​ക്രീ​​റ്റ് ഇ​​ള​​കി ക​​ന്പി​​ക​​ൾ തെ​​ളി​​ഞ്ഞു​കാ​​ണാ​​വു​​ന്ന കു​​ഴി​​യി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ​​യും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ടു​​ന്ന​​ത് പ​​തി​​വ് സം​​ഭ​​വ​​മാ​​ണ്.

മാ​​സ​​ങ്ങ​​ൾ പി​​ന്നി​​ട്ടി​​ട്ടും പാ​​ല​​ത്തി​​ന്‍റെ ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കാ​​ൻ പി​​ഡ​​ബ്ല്യു​​ഡി ബ്രി​​ഡ്ജ​​സ് വി​​ഭാ​​ഗ​​ത്തി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​യാ​​റാ​​കാ​​ത്ത​​തി​​ൽ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​രു​​ന്നു.

തു​​ട​​ക്ക​​ത്തി​​ലേ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ൽ ഈ ​​ദാ​​രു​​ണ മ​​ര​​ണം ഒ​​ഴി​​വാ​​ക്കാ​​മാ​​യി​​രു​​ന്നു. നി​​ർ​​മാ​​ണ​​ഘ​​ട്ട​​ത്തി​​ൽ ഈ ​​പാ​​ലം വി​​വാ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു.

എം​​സി റോ​​ഡി​​ന്‍റെ ന​​വീ​​ക​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് നീ​​ലി​​മം​​ഗ​​ല​​ത്ത് പു​​തി​​യ പാ​​ലം നി​​ർ​​മി​​ച്ച​​ത്.

ഒന്നര മാസം മുമ്പായിരുന്നു രഞ്ജിന്റെ വിവാഹം. ഭാര്യയുടെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ഇന്നലെ രഞ്ജിന്റെ വീട്ടില്‍ അടുക്കള കാണല്‍ ചടങ്ങിന് വരാനിരിക്കുകയായിരുന്നു.

Related posts

Leave a Comment