സ്ഥാ​നാ​ർ​ഥി മോ​ഹ​ത്തി​നു വി​ട! കേരള ജനതയെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ സംഭവം സിനിമയാകുന്നു; ര​ഞ്ജി​ത്ത്-ഫ​ഹ​ദ് ഫാ​സി​ൽ കൂട്ടുകെട്ടില്‍

കോ​ഴി​ക്കോ​ട്: വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള മോ​ഹം ഉ​പേ​ക്ഷി​ച്ച പ്ര​സി​ദ്ധ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പു​തി​യ സി​നി​മ​യു​ടെ പ​ണി​പ്പു​ര​യി​ലേ​ക്ക് ക​ട​ക്കു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി​യി​ൽ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ച​തി​നു നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന മ​ധു​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മ​ധു​വാ​യി ഫ​ഹ​ദ് ഫാ​സി​ൽ എ​ത്തും.

ഇ​താ​ദ്യ​മാ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ-​ര​ഞ്ജി​ത്ത് കു​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. സി​നി​മ​​യു​ടെ ആ​ദ്യ ഘ​ട്ട ച​ർ​ച്ച പൂ​ർ​ത്തി​യാ​യ​താ​യി ര​ഞ്ജി​ത്ത് ഇ​ന്ന​ലെ ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം എ​ന്‍റേ​താ​യി​രു​ന്നി​ല്ല. സി​പി​എ​മ്മി​ലെ ഒ​രു മു​തി​ർ​ന്ന നേ​താ​വ് ത​ന്നെ വീ​ട്ടി​ൽ വ​ന്നു ക​ണ്ട് ആ​വ​ശ്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ എ.​പ്ര​ദീ​പ് കു​മാ​ർ മൂ​ന്നു​വ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ ഞ​ങ്ങ​ൾ ഒ​രു പു​തു​മു​ഖ​ത്തെ തേ​ടു​ക​യാ​ണെ​ന്നും നി​ങ്ങ​ളാ​ണ് ഞ​ങ്ങ​ളു​ടെ മ​ന​സി​ലെ​ന്നും അ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു.

പ്ര​ദീ​പ്കു​മാ​റി​നു ഇ​ള​വു ന​ൽ​കി​ക്കൂ​ടെ​യെ​ന്ന് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ പാ​ർ​ട്ടി തീ​രു​മാ​നം അ​ങ്ങി​നെ​യാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ലാ​ണ് നോ​ക്കാം എ​ന്നു പ​റ​ഞ്ഞ​ത്-​ര​ഞ്ജി​ത്ത് വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ പി​ന്നീ​ടു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ വി​ഷ​മ​മി​ല്ലെ​ന്നും പു​തി​യ സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

അ​ട്ട​പ്പാ​ടി​യി​ലെ നി​ഷ്ക​ള​ങ്ക​നാ​യ മ​ധു​വി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ അ​ഭി​ന​യ​ത്തി​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മ ആ​രാ​ധ​ക​ർ.

 

Related posts

Leave a Comment