വിവാഹ വാഗ്ദാനം നല്‍കി പല തവണ ലൈംഗികമായി ഉപയോഗിച്ചെന്ന് സീരിയല്‍ നടി ! സംഭവം ഇങ്ങനെ…

വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒരാള്‍ പല തവണ പീഡിപ്പിച്ചെന്ന പരാതിയുമായി സീരിയല്‍ നടി. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുംബൈ ഓഷിവാര സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന, വഞ്ചന, മനപ്പൂര്‍വം അപമാനിക്കല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Related posts

Leave a Comment