അന്ന് പോയതാണ് ഇവിടെനിന്ന്, രാഹുലും രശ്മിയും എവിടെയാണെന്ന് ഞങ്ങള്‍ക്കക്കറിയില്ല, ചുംബനസമരത്തിലൂടെ, അനാശാസ്യത്തിലൂടെ കുപ്രസിദ്ധരായ ദമ്പതികളെത്തേടി രാഷ്ട്രദീപിക അന്വേഷണം

reshmi 2 കൊച്ചിയില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന ചുംബനസമരത്തിലെ നായികയായിരുന്നു രശ്മി ആര്‍. നായര്‍. അന്ന് ഹീറോ പരിവേഷത്തോടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞാടിയ രശ്മിയും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ഒരു അര്‍ധനരാത്രി പെണ്‍വാണിഭം നടത്തിയതിന് പിടിയിലായി. നെടുമ്പാശേരിയില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴായിരുന്നു കൊച്ചി പോലീസ് ഇരുവരെയും പിടികൂടിയത്. ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനും കോടതി നടപടികള്‍ക്കുംശേഷം ജാമ്യത്തിലിറങ്ങിയ ഇരുവരും ഇപ്പോള്‍ കാണാമറയത്താണ്. രാഹുല്‍ പശുപാലനും രശ്മിക്കും ജാമ്യത്തിലിറങ്ങുന്നത് ഫെബ്രുവരി പതിനെട്ടിനാണ്. സോഷ്യല്‍മീഡിയ ഇല്ലെങ്കില്‍ ജീവിതം തന്നെ ബോറടിക്കുമെന്ന് പറഞ്ഞ ദമ്പതികളെ പിന്നീട് ആരും കണ്ടിട്ടില്ല. ഇരുവരും ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കുമെന്ന കൗതുകമാണ് ഇവരെ തേടാന്‍ രാഷ്ട്രദീപികയെയും പ്രേരിപ്പിച്ചത്.

കൊച്ചിയിലെ ഫഌറ്റില്‍ നിന്ന് ഇവര്‍ താമസം മാറ്റിയിരുന്നു. ഫഌറ്റിലെ മറ്റു കുടുംബങ്ങളുടെ എതിര്‍പ്പ് മൂലമായിരുന്നു ഇത്. ജാമ്യം കിട്ടിയശേഷം ഇവര്‍ ഒരിക്കല്‍ ഇവിടെ വന്നിരുന്നതായി അയല്‍ക്കാരും പറയുന്നു. പിന്നീട് അറിവൊന്നുമില്ല. ചുംബന സമരം കത്തിനിന്ന സമയത്ത് രശ്മി ഉപയോഗിച്ചിരുന്ന 9946…..എന്ന നമ്പറിലേക്ക് രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ വിളിച്ചുനോക്കിയെങ്കിലും നമ്പര്‍ നിലവിലില്ലെന്നായിരുന്നു മറുപടി കിട്ടിയത്. ചുംബനസമരകാലത്ത് അടുപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരുവരും എവിടെയാണെന്ന് അറിവു പോര. ജാമ്യത്തിലിറങ്ങിയശേഷം അഭിമുഖത്തിനായി ബന്ധപ്പെട്ടെങ്കിലും താല്പര്യമില്ലെന്നു പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറിയിരുന്നുവത്രേ. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവരെ സംബന്ധിച്ച് കാര്യമായ വിവരമില്ല. reshmi

കേരളത്തിലെ ആദ്യത്തെ ബിക്കിനിമോഡലെന്ന നിലയിലാണ് രശ്മി നായര്‍ പ്രശസ്തയാകുന്നത്. കോളജ് പഠനകാലത്താണ് രാഹുലും രശ്മിയും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് ബന്ധം വന്നെത്തുന്നതും. ഐടി കമ്പനിയിലെ ജോലി രാജിവച്ച് സിനിമലക്ഷ്യവുമായി ഇരുവരും നീങ്ങുന്നതും കിസ് ഓഫ് ലവിന്റെ പ്രവര്‍ത്തനത്തിലേക്കെത്തുന്നതും ഒടുവില്‍ പിടിക്കപ്പെടുന്നതും പിന്നീടുള്ള ചരിത്രം. ഇവര്‍ അറസ്റ്റിലായശേഷം രശ്മിയുടെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും രാഹുല്‍ പശുപാലന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നില്ല.

Related posts