പൗ​ര​ത്വ​നി​യ​മം: യൂ​ത്ത് ലീ​ഗ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ​യും പി.​കെ.​ഫി​റോ​സും അ​റ​സ്റ്റി​ല്‍


കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ മാ​നാ​ഞ്ചി​റ ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ​ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ഡോ.​എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ, യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ്, ലീ​ഗ് നേ​താ​വ് എ​ന്‍.​സി.​അ​ബൂ​ബ​ക്ക​റ​ട​ക്കം നി​ര​വ​ധി നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും പോ​ലീ​സ് ബ​സ് ത​ട​യു​ക​യും ചെ​യ്തു.​

പോ​ലീ​സ് ബ​സി​നു​മു​ന്നി​ല്‍ ക​യ​റി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.​ഇ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.​സ​മ​ര​ക്കാ​ര്‍ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന​തോ​ടെ ദ്രൂ​ത​ക​ര്‍​മ​സേ​ന​യും രം​ഗ​ത്തെ​ത്തി.​കൂ​ടു​ത​ല്‍ പേ​രെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ സ​മ​രം പ​ത്തോ​ടെ​യാ​ണ് ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത് . 10.45നോ​ടെ ഡോ.​എം.​കെ.​മു​നീ​റ​ട​ക്കം ഏ​താ​നും നേ​താ​ക്ക​ളെ അ​റ​സ്റ്റ്ചെ​യ്ത​തോ​ടെ സ​മ​രം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​രെ ക​യ​റ്റി​യ പോ​ലീ​സ് ബ​സ് ഒ​രു​കു​ട്ടം ത‌​ട​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് അ​വ​രെ ബ​ല​മാ​യി നീ​ക്കം​ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ​യു​ണ്ടാ​യ പി​ടി​വ​ലി​യി​ൽ സൗ​ത്ത് അ​സി.​ക​മീ​ഷ​ണ​ർ എ.​ജെ.​ബാ​ബു​വി​ന്‍റെ യൂ​നി​ഫോ​മി​ലെ നെ​യിം​പ്ലേ​റ്റ് പൊ​ട്ടി​വീ​ണു. കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നെ​തി​രേ മു​ദോ​വാ​ക്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. ‘പി​റ​ന്ന മ​ണ്ണി​ല്‍ ജീ​വി​ക്കും പി​റ​ന്ന​മ​ണ്ണി​ല്‍ മ​രി​ക്കും’ എ​ന്ന മു​ദ്ര​വ​കാ​വ്യ​മു​യ​ര്‍​ത്തി​യാ​യി​രു​ന്നു ഉ​പ​രോ​ധ​വും മാ​ര്‍​ച്ചും സം​ഘ​ടി​പ്പി​ച്ച​ത്.

നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ല്‍ പേ​ര്‍ ഉ​പ​രോ​ധ​വു​മാ​യി ഗേ​റ്റി​നു​മു​ന്നി​ൽ സം​ഘ​ടി​ച്ച​തോ‌​ടെ ദ്രൂ​ത​ക​ര്‍​മ​സേ​ന എ​ത്തി​യാ​ണ് അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​റു​സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ന​ഗ​ര​ത്തി​ലു​ട​നീ​ളം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​മാ​ര്‍​ച്ചി​നെ​തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു.

Related posts