പാ​ർ​ട്ടി പ്ര‍​ഖ്യാ​പ​നം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ‍? ബി​ജെ​പി വി​ടാ​ൻ അ​ണ്ണാ​മ​ലൈ; നി​തി​ൻ‌ ന​ബീ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി വി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ബി​ജെ​പി​യി​ൽ ത​നി​ക്ക് ഇ​നി അ​വ​സ​ര​ങ്ങ​ളോ ഭാ​വി പ്ര​ത്യാ​ശ​ക​ളോ ഇ​ല്ലെ​ന്നാ​ണ് അ​ണ്ണാ​മ​ലൈ​യു​മാ​യി അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നു​മാ​യി ഡ​ൽ​ഹി​യി​ൽ ഇ​ന്നg ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ടേ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​യി ഒ​രു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഈ ‌​നീ​ക്കം.

ത​മി​ഴ്‌​നാ​ട്ടി​ൽ ബി​ജെ​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ണ്ണാ​മ​ലൈ​യു​ടെ താ​ത്പ​ര്യ​മെ​ങ്കി​ലും കേ​ന്ദ്ര നേ​തൃ​ത്വം എ​ഐ​എ​ഡി​എം​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. അ​ണ്ണാ​മ​ലൈ​യെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ നി​ബ​ന്ധ​ന കേ​ന്ദ്ര നേ​തൃ​ത്വം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി​യി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. 2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക​യോ പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ച്ചു​നീ​ട്ടി​യ രാ​ജ്യ​സ​ഭാ സീ​റ്റ് ഓ​ഫ​ർ അ​ണ്ണാ​മ​ലൈ നി​ര​സി​ച്ച​താ​യും വി​വ​ര​മു​ണ്ട്. അ​ണ്ണാ​മ​ലൈ ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ വാ​ഹ​ന​ത്തി​ൽ ബി​ജെ​പി​യു​ടെ കൊ​ടി വെ​ച്ചി​രു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. പാ​ർ​ട്ടി വി​ട്ട ശേ​ഷം അ​ണ്ണാ​മ​ലൈ ആ​ദ്യം ഒ​രു പു​തി​യ സാ​മൂ​ഹി​ക പ്ര​സ്ഥാ​നം ആ​രം​ഭി​ക്കു​മെ​ന്നും പി​ന്നീ​ട് അ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി മാ​റ്റു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment