പുറത്ത് പോകേണ്ടി വരില്ല..!  പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ഹൈ​ടെ​ക്കാക്കി മാറ്റി ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കുമെന്ന് മ​ന്ത്രി

കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ഹൈ​ടെ​ക് ആ​ക്കി മാ​റ്റി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നു മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പാ​ൾ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കും. പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജ​ന​കീ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി.​കെ.​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച പു​തി​യ ഹൈ​ടെ​ക് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം​ ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ.ി​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​സി.​വി​പി​ൻ​ച​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഷീ​ല രാ​ജ്ക​മ​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ​സ്.​കൈ​സാ​ബ്, ശോ​ഭ ജോ​ഷി, സി.​കെ.​രാ​മ​നാ​ഥ​ൻ, ത​ങ്ക​മ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​എ​ൻ.​രാ​മ​ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി.​ദീ​പ, വി.​ജി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​സി.​ക​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ കെ.​എ.​സാ​ഹി​ദ സ്വാ​ഗ​ത​വും വി.​ബി.​ജ​യ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts