മുംബൈയില്‍ പുതിയ വീടന്വേഷിച്ച് റിയ ചക്രബോര്‍ത്തിയും സഹോദരനും; നടിയുടെ ടി-ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ ഏവരുടെയും മനസ് കുളിര്‍പ്പിക്കുന്നത്…

മുംബൈയില്‍ പുതിയ വീടന്വേഷിച്ച് ബോളിവുഡ് താരം റിയ ചക്രബോര്‍ത്തി. ലഹരിമരുന്ന് കേസില്‍ ജയില്‍ മോചിതയായി നീണ്ട ഇടവേള്യക്കു ശേഷമാണ് താരം ആദ്യമായി വീടിനു പുറത്തിറങ്ങുന്നത്.

സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയും താരത്തിനൊപ്പമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാതെ നടന്നു നീങ്ങിയ താരത്തിന്റെ ടീ ഷര്‍ട്ടിലെ വാചകങ്ങളും ശ്രദ്ധ നേടുകയാണ്. ‘സ്‌നേഹമാണ് ശക്തി’ എന്നാണ് താരത്തിന്റെ ടി ഷര്‍ട്ടിലെ വാചകങ്ങള്‍.

നേരത്തെ എന്‍.സി.ബി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ താരം ധരിച്ചിരുന്ന ടി ഷര്‍ട്ടിലെ വാക്യങ്ങളും ഇതുപോലെ ശ്രദ്ധ നേടിയിരുന്നു. പുരുഷാധിപത്യത്തിനെതിരേയുള്ള സന്ദേശം ഉയര്‍ത്തുന്ന വാക്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

നടനും റിയയുടെ കാമുകനുമായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിവാദം ബോളിവുഡില്‍ ആളിപ്പടരുന്നത്.

തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിനാണ് ലഹരി മരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനയെും അറസ്റ്റ് ചെയ്യുന്നത്.

https://www.instagram.com/p/CJk0z3yAPHA/?utm_source=ig_embed&utm_campaign=embed_video_watch_again

അതിന് പിന്നാലെ ബോളിവുഡിലെ മറ്റ് പല പ്രമുഖരുടെയും പേരുകള്‍ പുറത്ത് വന്നതും വാര്‍ത്തയായി. 2020 ഒക്ടോബറില്‍ റിയയ്ക്ക് ജാമ്യം ലഭിച്ചു.

ഉപാധികളോടെയാണ് ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് ഷൗവിക്കിന് ജാമ്യം ലഭിക്കുന്നത്. നിരവധി ആളുകളാണ് റിയയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.

Related posts

Leave a Comment