കൈ​വി​ട്ട ക​ളി; സൈ​ക്കി​ളി​ൽ കൈ​ക​ൾ വി​ട്ട് സ​ഞ്ച​രി​ച്ച​ത് 130 കി​ലോ​മീ​റ്റർ, ലോ​ക റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി ക​നേ​ഡി​യ​ന്‍ സൈ​ക്ലി​സ്റ്റ്

സൈ​ക്കിളിൽ 130 കി​ലോ​മീ​റ്റ​ര്‍ (80.95​മൈ​ല്‍​സ്) കൈ​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ യാ​ത്ര ചെ​യ്ത് ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം നേ​ടിയിരിക്കുകയാണ് ക​നേ​ഡി​യ​ന്‍ സൈ​ക്ലി​സ്റ്റായ റോ​ബ​ര്‍​ട്ട് മു​റൈ. അ​ഞ്ച് മ​ണി​ക്കൂ​റും 37 മി​നി​റ്റു കൊ​ണ്ടാ​ണ് മു​റൈ യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ആ​സാ​മാ​ന്യ​മാ​യ ശ്ര​ദ്ധ​യും ബാ​ല​ന്‍​സും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മു​റൈ​യു​ടെ സൈ​ക്കി​ള്‍ യാ​ത്ര.

ലോ​ക റി​ക്കാ​ര്‍​ഡി​നൊ​പ്പം അ​ല്‍​ഷൈ​മേ​ഴ്‌​സ് സൊ​സൈ​റ്റി ഓ​ഫ് കാ​ല്‍​ഗ​രി​ക്ക് വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​വും നേ​ട്ട​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും മു​റൈ പ​റ​ഞ്ഞു. അ​ല്‍​ഷൈ​മേ​ഴ്‌​സ് രോ​ഗം മു​ലം മു​റൈ​യ്ക്ക് ത​ന്‍റെ അ​മ്മു​മ്മ​യെ ന​ഷ്ട​മാ​യി​രു​ന്നു. ഇ​താ​ണ് താ​ര​ത്തി​നെ ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത്ര ന​ട​ത്താ​നു​ള്ള ആ​ശ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ചെ​റു​പ്രാ​യം മു​ത​ല്‍ സൈ​കി​ളി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ആ​ളാ​ണ് മു​റൈ. സ​ഹോ​ദ​രി​യോ​ടൊ​പ്പം കി​ലോ​മീ​റ്റ​റു​ക​ളോ​ളം സൈ​കി​ള്‍ സ​വാ​രി ന​ട​ത്തി​യ ഓ​ര്‍​മ്മ​ക​ളും താ​രം പ​ങ്കു​വെ​ച്ചു.

അ​ന്ന് മു​ത​ലാ​ണ് സൈ​ക്കി​ള്‍ സ​വാ​രി​യോ​ടു​ള്ള അ​തി​യാ​യ ഇ​ഷ്ടം താ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും മു​റൈ പ​റ​ഞ്ഞു. 15-ാം വ​യ​സി​ല്‍ താ​ന്‍ ശേ​ഖ​രി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് മു​റൈ ആ​ദ്യ റോ​ഡ് ബൈ​ക്ക് വാ​ങ്ങു​ന്ന​ത്. അ​തെ ബൈ​ക്കി​ല്‍ ത​ന്നെ​യാ​ണ് താ​രം റി​ക്കാ​ര്‍​ഡ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​തും.

Related posts

Leave a Comment