മ​ട്ട​ന്നൂ​രി​ൽ “ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മി​ല്ല’; സംസ്ഥാനത്തെ ആ​ദ്യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ലയായ​ കണ്ണൂർ മട്ടന്നൂരിലെ ഭിന്നശേഷിക്കാരോട് കാട്ടുന്നത് കൊടുംക്രൂരത

ജി​ജേ​ഷ് ചാ​വ​ശേ​രി


മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ല​യാ​യി ക​ണ്ണൂ​ർ മാ​റി​യി​ട്ടും മ​ട്ട​ന്നൂ​രി​ലെ മി​ക്ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ക​യ​റി​യെ​ത്ത​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ൾ ഏ​റെ ക​ട​ക്ക​ണം. മി​ക്ക ഓ​ഫീ​സു​ക​ളും മൂ​ന്നും നാ​ലും നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​യാ​സ​മി​ല്ലാ​തെ എ​ത്തി​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ വേ​ണം ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും മ​ട്ട​ന്നൂ​രി​ലെ പ​ല ഓ​ഫീ​സു​ക​ളും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ മു​ക​ൾ നി​ല​ക​ളി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌.

ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ട്ര​ഷ​റി, അ​മ്പ​ലം റോ​ഡി​ലെ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ്, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ്, പാ​ലോ​ട്ടു​പ​ള്ളി​യി​ലെ കെ​എ​സ്ഇ​ബി ഓ​ഫീ​സ് എ​ന്നി​വ​യെ​ല്ലാം കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ലാ ട്ര​ഷ​റി​യും സ​മൂ​ഹ്യ​നീ​തി ഓ​ഫീ​സും കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലും മ​റ്റു ഓ​ഫീ​സു​ക​ൾ ര​ണ്ടാം നി​ല​ക​ളി​ലു​മാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഓ​ഫീ​സു​ക​ൾ ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രും വ​യോ​ധി​ക​രും ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റോ, റാ​മ്പോ സ്ഥാ​പി​ക്കാ​തെ​യാ​ണ് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പെ​ൻ​ഷ​ൻ വാ​ങ്ങാ​നും വൈ​ദ്യു​തി, വെ​ള​ളം എ​ന്നി​വ​യു​ടെ ബി​ല്ല് അ​ട​ക്കാ​നും ഭി​ന്ന​ശേ​ഷി​ക്കാ​രും വ​യോ​ധി​ക​രു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

താ​ഴെ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ട്ട​ന്നൂ​രി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലും വി​ല്ലേ​ജി​ലും മ​റ്റും റാ​മ്പ് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ക​ൾ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ൽ ക​യ​റാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഓ​ഫീ​സി​ലെ​ത്താ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡി​എ​ഡ​ബ്യൂ​എ​ഫ് മ​ട്ട​ന്നൂ​ർ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പ്രേ​മ​ൻ പ​റ​ഞ്ഞു.

പു​തി​യ ബി​ൽ​ഡിം​ഗ് നി​ർ​മി​ക്കു​മ്പോ​ൾ കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റും റാ​മ്പും നി​ർ​മി​ക്ക​ണ​മെ​ന്നു നി​യ​മ​മു​ണ്ടെ​ങ്കി​ലും ഇ​തൊ​ക്കെ കാ​റ്റി​ൽ പ​റ​ത്തി​യാ​ണു കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts