ആദ്യരാത്രിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പിന്നെ റിമി ടോമിയ്ക്കു മിണ്ടാട്ടമില്ലായിരുന്നു ! റിമിയുടെ ജീവിതത്തിലുണ്ടായ നികത്താനാവാത്ത ആ നഷ്ടത്തിന്റെ കാരണം…

മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമൊക്കെയാണ് റിമി ടോമി. സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്.

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീഡനിലും തിളങ്ങാന്‍ കഴിഞ്ഞെങ്കിലും വിവാഹ ജീവിതത്തില്‍ റിമിക്ക് തിരിച്ചടിയാണ് കിട്ടിയത്.

ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു റിമിയുടെ വിവാഹ മോചനം.ഒരു സമയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയവുമായിരുന്നു അത്.

റോയ്സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. വിവാഹമോചന വാര്‍ത്ത റിമിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

എന്നാല്‍ വിവാഹമോചനത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം നാടുചുറ്റുന്ന റിമിയെയാണ് മലയാളികള്‍ കണ്ടത്.

എന്നാല്‍ റിമിയുടെ കരിയറിലുണ്ടായ ഒരു വലിയ നഷ്ടത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംവിധായകന്‍ എബ്രിഡ്‌ഷൈന്‍ തന്റെ ആദ്യ ചിത്രം ചെയ്യാന്‍ തുടങ്ങുന്ന സമയം.

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായിക ആരാകുമെന്ന ചോദ്യം ബാക്കിയായി. സിനിമയില്‍ നിവിന്‍ പോളിയുടെ ഭാര്യയുടെ വേഷം ചെയ്യാന്‍ റിമിയെ ക്ഷിണിച്ചു.

എന്നാല്‍ ചിത്രത്തിന്റെ കഥ മുഴുവനായി കേട്ട റിമിടോമി സിനിമയില്‍ നിവിനുമൊത്തുള്ള ആദ്യരാത്രി രംഗം ഉണ്ടന്നറിഞ്ഞ് അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

റിമി അവസരം നിരസിച്ചതോടെ ആ വേഷം ശ്രിന്ദ ചെയ്യാന്‍ തയ്യാറായി. അങ്ങനെ റിമിക്ക് നല്ലൊരു അവസരം നഷ്ടപ്പെട്ടു. ഒരുപക്ഷെ ആ വേഷം റിമി ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ റിമിയുടെ തലവര തന്നെ മാറിപ്പോയേനെ

Related posts

Leave a Comment