50 ശ​ത​മാ​നം ഹാ​ജ​ർ എ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി! കെഎ​സ്ആ​ർടിസി സ​ർ​വീ​സു​ക​ൾ പൂ​ർ​ണമാ​യി പു​ന​രാ​രം​ഭി​ച്ചേക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ലോ​ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ക്കു​ക​യും കോ​വി​ഡ് വ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വെ​ട്ടി​ക്കു​റ​ച്ച കെ ​എ​സ് ആ​ർ ടി ​സി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യും പു​ന​രാ​രം​ഭി​ക്കു​ന്നു.

​പ്ര​വ​ർ​ത്ത​നം പൂ​ർ​ണ്ണ​മാ​യി ക്ര​മീ​ക​രി​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല 100 ശ​ത​മാ​ന​മാ​ക്കാ​നും ചെ​യ​ർ​മാ​നും മാ​നേ​ജിംഗ് ​ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ര​ൻ ഉ​ത്ത​ര​വി​റ​ക്കി.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന 50 ശ​ത​മാ​നം ഹാ​ജ​ർ എ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി. ജോ​ലി​യു​ടെ സ്വ​ഭാ​വ​ത്തി​ന് അ​നു​സൃ​ത​മാ​യി​ട്ടു​ള്ള ഇ​ള​വു​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​ത്.

വി​വി​ധ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​രെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ജോ​ലി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം അ​നു​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ മാ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സ​ർ​വീ​സു​ക​ൾ പൂ​ർ​ണ്ണ​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ൽ ക​ണ്ട​ക്ട​ർ ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ നി​ർ​ദ്ദി​ഷ്ട ഷെ​ഡ്യൂ​ൾ പ്ര​കാ​രം ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം.

ഷെ​ഡ്യൂ​ൾ മു​ട​ങ്ങു​ക​യോ ഡ്യൂ​ട്ടി​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്താ​ൽ മാ​ത്രം ഇ​വ​ർ​ക്ക് സ്റ്റാ​ന്‍റ് – ബൈ ​അ​നു​വ​ദി​ക്കാ​വൂ.​

ഹാ​ജ​രാ​യ ജീ​വ​ന​ക്കാ​രെ ഡ്യൂ​ട്ടി​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യാ​ണെ​ങ്കി​ൽ, ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യാ​ൽ മാ​ത്ര​മേ സ്റ്റാ​ന്‍റ് – ബൈ ​ഹാ​ജ​ർ ന​ല്കാ​ൻ അ​നു​വാ​ദ​മു​ള്ളു.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ലോ​ക് ഡൗ​ൺ തു​ട​ർ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വി​ലെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ്റ്റാ​ന്‍റ് – ബൈ ​അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്.

Related posts

Leave a Comment