റി​​ങ്കു സി​​ക്സ​​സ്; റി​​ങ്കു​​വി​​ന്‍റെ ഇ​​ഷ്ട​​വി​​നോ​​ദം…

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലൂ​​ടെ രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി​​യ ബാ​​റ്റ​​റാ​​ണ് റി​​ങ്കു സിം​​ഗ് എ​​ന്ന ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി. ഫി​​നി​​ഷ​​ർ എ​​ന്ന റോ​​ളി​​ൽ​​നി​​ന്ന് പ​​ക്വ​​ത​​യാ​​ർ​​ന്ന രാ​​ജ്യാ​​ന്ത​​ര ബാ​​റ്റ​​റി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ലാ​​ണ് റി​​ങ്കു. സി​​ക്സ​​ർ അ​​ടി​​ക്കു​​ക എ​​ന്ന​​താ​​ണ് റി​​ങ്കു​​വി​​ന്‍റെ ഇ​​ഷ്ട​​വി​​നോ​​ദം.

റി​​ങ്കു സി​​ക്സ​​സ് ദേ​​ശീ​​യ ജ​​ഴ്സി​​യി​​ൽ സ​​ക്സ​​സ് ആ​​യി​​രി​​ക്കു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ അ​​ത്ത​​ര​​മൊ​​രു സി​​ക്സ​​ർ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ ക​​ണ്ടു.

എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​ത്തി​​ന്‍റെ പ​​ന്തി​​ൽ റി​​ങ്കു പ​​റ​​ത്തി​​യ സി​​ക്സ​​ർ മീ​​ഡി​​യ ബോ​​ക്സി​​ന്‍റെ ചി​​ല്ലു​​ക​​ൾ പൊ​​ട്ടി​​ച്ചു. ഗ്ലാ​​സ് പൊ​​ട്ടി​​ക്കു​​മെ​​ന്ന​​റി​​ഞ്ഞ​​ല്ല ഞാ​​ൻ ആ ​​സി​​സ്ക​​ർ പ​​റ​​ത്തി​​യ​​ത്, ക്ഷ​​മി​​ക്ക​​ണം – ചി​​രി​​യോ​​ടെ പി​​ന്നീ​​ട് റി​​ങ്കു പ​​റ​​ഞ്ഞു.

ഐ​​പി​​എ​​ല്ലി​​ൽ ഫി​​നി​​ഷ​​ർ റോ​​ള​​റി​​ലാ​​യി​​രു​​ന്നു റി​​ങ്കു ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്. 2018 മു​​ത​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ക​​ളി​​ക്കാ​​ര​​നാ​​യ റി​​ങ്കു, 2023 ഐ​​പി​​എ​​ല്ലി​​ൽ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​നെ​​തി​​രേ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് സി​​ക്സ​​ർ പ​​റ​​ത്തി ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു.

അ​​വ​​സാ​​ന ഓ​​വ​​റി​​ൽ 29 റ​​ണ്‍​സ് ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഐ​​പി​​എ​​ൽ ച​​രി​​ത്രം കു​​റി​​ച്ച ആ ​​ഫി​​നി​​ഷിം​​ഗ്… അ​​തോ​​ടെ ദേ​​ശീ​​യ ടീ​​മി​​ന്‍റെ വാ​​തി​​ൽ റി​​ങ്കു​​വി​​നു മു​​ന്നി​​ൽ തു​​റ​​ക്ക​​പ്പെ​​ട്ടു.

ന​​ന്പ​​ർ 5/6

2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​രി​​പ്പി​​ടം ഉ​​റ​​പ്പി​​ച്ചു​​ക​​ഴി​​ഞ്ഞു റി​​ങ്കു സിം​​ഗ് എ​​ന്നു പ​​റ​​ഞ്ഞാ​​ൽ അ​​ദ്ഭു​​ത​​പ്പെ​​ടേ​​ണ്ട. കാ​​ര​​ണം, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ അ​​ഞ്ചാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി 39 പ​​ന്തി​​ൽ 68 നോ​​ട്ടൗ​​ട്ടു​​മാ​​യി ക്രീ​​സി​​ൽ ത​​ല​​യു​​യ​​ർ​​ത്തി​​നി​​ന്ന റി​​ങ്കു, ഫി​​നി​​ഷ​​റി​​നു​​പ്പു​​റം ത​​നി​​ക്ക് മ​​റ്റൊ​​രു മു​​ഖം​​കൂ​​ടി​​യു​​ണ്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി. ഇ​​രു​​ത്തം​​വ​​ന്ന ഇ​​ന്നിം​​ഗ്സാ​​യി​​രു​​ന്നു റി​​ങ്കു കാ​​ഴ്ച​​വ​​ച്ച​​ത്. ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ആ​​റാം ന​​ന്പ​​റി​​ൽ ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​ൻ റി​​ങ്കു​​വാ​​ണെ​​ന്ന് ഇ​​തി​​നോ​​ട​​കം രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ക്രി​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​ർ നി​​ല​​പാ​​ട​​റി​​യി​​ച്ചു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

2023 ഓ​​ഗ​​സ്റ്റ് 18ന് ​​അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു റി​​ങ്കു​​വി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 അ​​ര​​ങ്ങേ​​റ്റം. വെ​​റും ഏ​​ഴ് ഇ​​ന്നിം​​ഗ്സ് കൊ​​ണ്ട് ഇ​​ന്ത്യ​​യു​​ടെ മ​​ധ്യ​​നി​​ര വി​​ശ്വ​​സ്ത​​നാ​​യി റി​​ങ്കു മാ​​റി എ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഇ​​ന്ത്യ​​ക്കാ​​യി 11 ട്വ​​ന്‍റി-20 ക​​ളി​​ച്ച റി​​ങ്കു, ഏ​​ഴ് ഇ​​ന്നിം​​ഗ്സി​​ൽ 268 റ​​ണ്‍​സ് നേ​​ടി. 183.70 ആ​​ണ് സ്ട്രൈ​​ക്ക് റേ​​റ്റ്.

ക​​ഠി​​ന വ​​ഴി​​ക​​ൾ താ​​ണ്ടി

സാ​​ന്പ​​ത്തി​​ക ശേ​​ഷി വേ​​ണ്ടുവോള​​മു​​ള്ള കു​​ടും​​ബ​​മ​​ല്ല റി​​ങ്കു​​വി​​ന്‍റേത്. അ​​ലി​​ഗ​​ഡി​​ലെ ഒ​​രു സാ​​ധാ​​ര​​ണ കു​​ടും​​ബ​​ത്തി​​ലെ അ​​ഞ്ച് മ​​ക്ക​​ളി​​ൽ മൂ​​ന്നാ​​മ​​നാ​​ണ് റി​​ങ്കു. ഗ്യാ​​സ് വി​​ത​​ര​​ണ ക​​ന്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു റി​​ങ്കു​​വി​​ന്‍റെ അ​​ച്ഛ​​ൻ. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് അ​​ണ്ട​​ർ 16, 19, 23 ടീ​​മി​​ൽ ക​​ളി​​ച്ചു.

2014ൽ ​​ലി​​സ്റ്റ് എ​​യി​​ലും 2016-17ൽ ​​ഫ​​സ്റ്റ് ക്ലാ​​സി​​ലും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നാ​​യി അ​​ര​​ങ്ങേ​​റി. 2018-19 ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ടോ​​പ് സ്കോ​​റ​​റാ​​യി​​രു​​ന്നു. 2017ൽ ​​പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ലൂ​​ടെ ഐ​​പി​​എ​​ല്ലി​​ൽ ത്തെി.

2019 ​​മേ​​യി​​ൽ ബി​​സി​​സി​​ഐ​​യു​​ടെ വി​​ല​​ക്ക് നേ​​രി​​ട്ട ച​​രി​​ത്ര​​വും റി​​ങ്കു​​വി​​നു​​ണ്ട്. ബി​​സി​​സി​​ഐ​​യു​​ടെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ അ​​ബു​​ദാ​​ബി​​യി​​ൽ ട്വ​​ന്‍റി-20 ടൂ​​ർ​​ണ​​മെ​​ന്‍റ് ക​​ളി​​ച്ച​​തി​​നാ​​യി​​രു​​ന്നു അ​​ത്.

തി​​രി​​ച്ചു​​വ​​രാ​​ൻ ഇ​​ന്ത്യ

ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം ജ​​യം മാ​​ത്രം. ഇ​​ന്ന് ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ പ​​ര​​ന്പ​​ര ഇ​​ന്ത്യ​​ക്ക് സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കൂ. ആ​​ദ്യ മ​​ത്സ​​രം മ​​ഴ​​യി​​ൽ മു​​ട​​ങ്ങി​​യ​​പ്പോ​​ൾ ര​​ണ്ടാം ട്വ​​ന്‍റി-20 ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​ഞ്ച് വി​​ക്ക​​റ്റി​​നു ജ​​യി​​ച്ചി​​രു​​ന്നു.

ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്, റി​​ങ്കു സിം​​ഗ്, തി​​ല​​ക് വ​​ർ​​മ എ​​ന്നി​​വ​​ർ മാ​​ത്ര​​മേ ബാ​​റ്റിം​​ഗി​​ൽ തി​​ള​​ങ്ങി​​യു​​ള്ളൂ. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ശു​​ഭ്മാ​​ൻ ഗി​​ല്ലും യ​​ശ​​സ്വി ജ​​യ്സ്വാ​​ളും പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ സൂ​​ര്യ​​കു​​മാ​​റും (56) റി​​ങ്കു​​വും (68*) ഇ​​ന്ത്യ​​യെ പോ​​രാ​​ടാ​​നു​​ള്ള സ്കോ​​റി​​ൽ എ​​ത്തി​​ച്ച​​ത്. ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗി​​ലെ വാ​​ണ്ട​​റേ​​ഴ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 8.30നാ​​ണ് മ​​ത്സ​​രം.

റി​​ങ്കു ഇ​​ന്നിം​​ഗ്സ്

രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20

38 (21) Vs അയർലൻഡ്
37* (15) Vs നേപ്പാൾ
22* (14) Vs ഓസ്ട്രേലിയ
31* (9) Vs ഓസ്ട്രേലിയ
46 (29) Vs ഓസ്ട്രേലിയ
6 (8) Vs ഓസ്ട്രേലിയ
68* (39) Vs ദക്ഷിണാഫ്രിക്ക

Related posts

Leave a Comment