റി​യാ​ദ് വി​മാ​ന​ത്താ​വ​ളം: പ്ര​തി​ദി​നം 562 സ​ർ​വീ​സ് 80,000 യാ​ത്ര​ക്കാ​ർ


റി​യാ​ദ്: റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ജൂ​ൺ 30 വ​രെ​യു​ള്ള ക​ഴി​ഞ്ഞ ത്രൈ​മാ​സ കാ​ല​യ​ള​വി​ൽ യാ​ത്ര​ചെ​യ്ത​ത് 73 ല​ക്ഷം പേ​ർ.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​മ്പ് 2019 ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 71 ല​ക്ഷം യാ​ത്ര​ക്കാ​രാ​യി​രു​ന്നു. 2019 ര​ണ്ടാം പാ​ദ​ത്തി​ൽ 78,000 യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ഈ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ശ​രാ​ശ​രി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 80,000ല​ധി​ക​മാ​യി വ​ർ​ധി​ച്ചു.

വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ആ​റ് ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2019 ലെ ​ര​ണ്ടാം പാ​ദ​ത്തി​ൽ 48,000 സ​ർ​വീ​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ങ്കി​ൽ ക​ഴി​ഞ്ഞ ത്രൈ​മാ​സ​ത്തി​ൽ ഇ​ത് 51,000 ആ​യി ഉ​യ​ർ​ന്നു. പ്ര​തി​ദി​ന വി​മാ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി എ​ണ്ണം 531 ൽ​നി​ന്ന് 562 ആ​യി.

Related posts

Leave a Comment