നാടിനെ സ്നേഹിക്കുന്നവർ റോഡ് എങ്ങനെ വേണ്ടാന്നുവയ്ക്കും’..! അധികൃതരുടെ അലസതയിൽ പ്രതിഷേധിച്ച്  റോഡ് നന്നാക്കി കറുകച്ചാലിൽ നാട്ടുകാരുടെ പ്രതിഷേധം

ക​റു​ക​ച്ചാ​ൽ: പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കൊ​രു മാ​തൃ​ക​യാ​ണ് ച​ന്പ​ക്ക​ര പ​ള്ളി​പ്പ​ടി-​ന​രി​ക്കു​ഴി റോ​ഡി​ലെ യാ​ത്ര​ക്കാ​ർ. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. അ​ധി​കൃ​ത​രു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി റോ​ഡ് ന​ന്നാ​ക്കി. കു​ഴി​ക​ളി​ൽ മ​ണ്ണും ക​ല്ലു​മി​ട്ട് മൂ​ടി യാ​ത്രായോ​ഗ്യ​മാ​ക്കി.

ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ ച​ന്പ​ക്ക​ര പ​ള്ളി​പ്പ​ടി-​ന​രി​ക്കു​ഴി റോ​ഡാ​ണ് നാ​ട്ടു​കാ​ർ ന​ന്നാ​ക്കി​യ​ത്. പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പ​മു​ള്ള നൂ​റു മീ​റ്റ​റോ​ളം ഭാ​ഗം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ടാ​റിം​ഗ് പൊ​ട്ടിപ്പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട പോ​ലും ദു​ഷ്ക്ക​ര​മാ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ശ്ര​മ​ദാ​ന​മാ​യി മാ​റി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് മ​ണ്ണും ക​ല്ലു​മി​ട്ട് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചു. സോ​ഫി​യാ​മ്മ കു​ഞ്ഞു​മോ​ൻ, അ​ന്തോ​ണി​ക്കു​ട്ടി ക​ണ്ണം​കു​ളം, അ​ഖി​ൽ പാ​ലൂ​ർ, ബാ​ബു ര​വീ​ന്ദ്ര​വി​ലാ​സം, ജോ​സ​ഫ് പാ​ലു​വേ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts