കോടികൾ  മുടക്കി റോ​ഡുപ​ണി ക​ഴി​ഞ്ഞു, മു​റ പോ​ലെ വാ​ട്ട​ർ അ​തോ​റി​റ്റിയെത്തി വെ​ട്ടിപ്പൊളി​ക്കലും തു​ട​ങ്ങി

ക​ല്ല​ടി​ക്കോ​ട്: റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മു​റ പോ​ലെ വാ​ട്ട​ർ അ​തോ​റി​റ്റി റോ​ഡ് പൊ​ളി​ക്കാ​ൻ തു​ട​ങ്ങി. ത​ച്ച​ന്പാ​റ മു​തു​കു​ർ​ശ്ശി റോ​ഡി​ൽ മു​തു​കു​ർ​ശ്ശി റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബി​ന് സ​മീ​പ​മാ​ണ് റോ​ഡ് പൊ​ളി​ച്ച് പ​ണി ന​ട​ത്തി​യ​ത്. പൈ​പ്പ് ലീ​ക്ക് മാ​റ്റാ​ൻ വേ​ണ്ടി​യാ​ണ് ഇ​വി​ടെ റോ​ഡ് വെ​ട്ടി പൊ​ളി​ച്ച​ത്.

കെ ​വി വി​ജ​യ​ദാ​സ് എം ​എ​ൽ എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 10 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ​റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ര​ണ്ടു​മാ​സം ആ​യി​ട്ടി​ല്ല.

കോ​ടി​ക​ൾ മു​ട​ക്കി പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി​യ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് റോ​ഡി​ന്‍റെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും.റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ പൈ​പ്പു​ക​ൾ മാ​റ്റാ​ത്ത​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Related posts

Leave a Comment