പ്ര​തി​ഷ്ഠ​യു​ടെ സ്വ​ർ​ണ​മാ​ല​ക​ൾ ക​വ​ർ​ന്ന് മു​ക്കു​പ​ണ്ടം പ​ക​രം വ​ച്ചു: പൂ​ജാ​രി പി​ടി​യി​ൽ; പ​തി​വാ​യി ല​ഹ​രി ക​ഴി​ച്ചെ​ത്തു​ന്ന ശ്രീ​കു​മാ​റി​നെ പ​റ​ഞ്ഞു​വിട്ടു; പി​ന്നാ​ലെ​യാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്

അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യി​ൽനി​ന്ന് സ്വ​ർ​ണ​മാ​ല​ക​ൾ ക​വ​ർ​ന്നശേ​ഷം മു​ക്കുപ​ണ്ടം പ​ക​രംവച്ച പൂ​ജാ​രി പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ മൂ​ടാ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ലെ ഭ​ദ്ര​കാ​ളി പ്ര​തി​ഷ്ഠ​യി​ൽനി​ന്ന് താ​ലി​യോ​ടുകൂ​ടി​യ ര​ണ്ടു സ്വ​ർ​ണമാ​ല​ക​ൾ ക​വ​ർ​ന്നശേ​ഷം പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ട​രല​ക്ഷം രൂ​പ വ​രു​ന്ന 17 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്. പ​തി​വാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന പൂ​ജാ​രി​യെ ഈ ​കാ​ര​ണ​ത്താ​ൽ ക്ഷേ​ത്ര​ത്തി​ൽനി​ന്ന് പ​റ​ഞ്ഞുവി​ട്ടി​രു​ന്നു.

ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​ത്തി​നു പ​ക​രം മു​ക്കു​പ​ണ്ടം വച്ച​ത് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment