കമന്റിട്ട പെണ്‍കുട്ടിയോട് ചങ്ക്‌സിന്റെ സംവിധായകന്‍ ഒമര്‍ ലുലു നടത്തിയത് ശുദ്ധ അശ്ലീലം, സ്ഥിരം പരിപാടിയാണെന്ന് ഗ്രൂപ്പിലുള്ളവര്‍, ഒമറിനെ പടിയിറക്കി വിട്ട് ഫേസ്ബുക്ക് ഗ്രൂപ്പും

സംവിധായരന്‍ ഒമര്‍ ലുലു സ്ഥിരം പ്രശ്‌നക്കാരനാണെന്ന വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. സിനിമ പാരഡൈസോ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ കമന്റിട്ട പെണ്‍കുട്ടിയെ ലൈംഗികമായി വിമര്‍ശിച്ച ഒമറിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. മുമ്പ് ചങ്ക്‌സ് സിനിമ റിലീസ് ചെയ്തപ്പോഴും സിനിമ കൊള്ളില്ലെന്ന് പറഞ്ഞ ആരാധകനെതിരേ ഇയാള്‍ രംഗത്തെത്തിയിരുന്നു. സിനിമയ്ക്കു വേണ്ടിയുള്ള മികച്ച ഗ്രൂപ്പുകളിലൊന്നില്‍ നിന്നാണ് ഒമര്‍ ലുലുവിനെ പുറത്താക്കിയത്.

ചങ്ക്സ് സിനിമയുടെ ഡിവിഡി റിലീസ് ചെയ്തത് അറിയിച്ചു കൊണ്ടായിരുന്നു സംവിധായകന്‍ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. പോസ്റ്റിന് കമന്റിട്ട പെണ്‍കുട്ടിയ്ക്ക് മറുപടിയുമായിട്ടായിരുന്നു സംവിധായകന്‍ അശ്ശീല കമന്റ് പോസ്റ്റ് ചെയ്തത്. ചങ്ക്സിന്റെ ഡിവിഡി ഡിസംബര്‍ 5 ന് പുറത്ത് വരുമെന്ന് പറഞ്ഞായിരുന്നു സംവിധായകന്‍ പോസ്റ്റിട്ടത്. പിന്നാലെ ഒരാള്‍ അതിന് കമന്റിട്ടു. ആ കമന്റിന് സപ്പോര്‍ട്ട് ചെയ്തായിരുന്നു പെണ്‍കുട്ടി കമന്റിട്ടത്. ശേഷം പെണ്‍കുട്ടിയോട് സംവിധായകന്‍ അശ്ശീലം കലര്‍ന്ന വാക്ക് പ്രയോഗിക്കുകയായിരുന്നു. അതേസമയം മാപ്പു പറഞ്ഞ് ഒമര്‍ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ അടുത്ത സിനിമയില്‍ പോണ്‍ വീഡിയോയിലൂടെ കുപ്രസിദ്ധയായ മിയ ഖലീഫ മലയാളത്തിലെത്തുമെന്ന് അടുത്തിടെ ഒമര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മലയാളത്തിലേക്ക് വരാന്‍ പോയിട്ട് ഇന്ത്യയിലെത്താന്‍ പോലും താല്പര്യമില്ലെന്ന് മിയ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ബഡായി ഒമറെന്ന പേരും സോഷ്യല്‍മീഡിയ സംവിധായകന് ചാര്‍ത്തി നല്കിയിരുന്നു.

Related posts