ക്രിസ്മസ് വിപണി “ടേക്ക് ഒാഫ്’ ആയി..! തരംഗ’മായി ജിമിക്കി കമ്മലും ബാഹുബലിയും; വിലയുടെ കാര്യത്തിലും ഇവർ മുന്നിൽ തന്നെ

കോ​ട്ട​യം: ക്രി​സ്മ​സ് വ​ര​വാ​യി. വി​ണ്ണി​ലും മ​ണ്ണി​ലും ന​ക്ഷ​ത്ര​ങ്ങ​ൾ തെ​ളി​ഞ്ഞു. ഇ​നി​യു​ള്ള രാ​വു​ക​ൾ ന​ക്ഷ​ത്ര​ശോ​ഭ​യി​ൽ മി​ന്നി​ത്തിള​ങ്ങും. ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ന​ക്ഷ​ത്ര വി​ള​ക്കു​ക​ൾ എ​ങ്ങും മി​ഴി​തു​റ​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ത​ര​ത്തി​ലും നി​റ​ത്തി​ലു​മു​ള്ള ന​ക്ഷ​ത്ര​ങ്ങ​ൾ വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു.

പ​തി​വു പോ​ലെ ഇ​ത്ത​വ​ണ​യും പു​തി​യ സി​നി​മ​ക​ളു​ടെ​യും സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ​യും പേ​രി​ലാ​ണ് പു​ത്ത​ൻ ന​ക്ഷ​ത്ര​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജി​മി​ക്കി ക​മ്മ​ലും ടേ​ക്ക് ഓ​ഫും ബാ​ഹു​ബ​ലി​യും സോ​ളോ​യും ത​രം​ഗ​വു​മാ​ണ് വി​പ​ണി​യി​ലെ സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ.മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ലെ എ​ന്‍റ​മ്മേ​ടെ ജി​മി​ക്കി ക​മ്മ​ൽ..

എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ത്തി​ലൂ​ടെ പ്ര​ശ്സ​തി കി​ട്ടി​യ ജി​മി​ക്കി ക​മ്മ​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ന​ക്ഷ​ത്ര വി​പ​ണി​യി​ലെ സൂ​പ്പ​ർ താ​രം. ഗോ​ൾ​ഡ​ണ്‍ ക​ള​റി​ൽ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന ഈ ​ന​ക്ഷ​ത്ര​ത്തി​ന് വി​ല 365 രൂ​പ​യാ​ണ്. പ​ച്ച, ചു​വ​പ്പ്, നീ​ല എ​ന്നി മൂ​ന്നു നി​റ​ങ്ങ​ളി​ലാ​ണ് ജി​മി​ക്കി ക​മ്മ​ൽ ന​ക്ഷ​ത്രം.ടേ​ക്ക് ഓ​ഫാ​ണ് മ​റ്റൊ​രു പു​തി​യ ഇ​നം വാ​ലു​ക​ൾ​ക്ക് നീ​ളം കൂ​ടു​ത​ലു​ള്ള പ്ര​ത്യേ​ക ഡി​സൈ​നി​ലു​ള്ള ന​ക്ഷ​ത്ര​മാ​ണു ടേ​ക്ക് ഓ​ഫി​ന്‍റെ പേ​രി​ലു​ള്ള​ത്.

325 രൂ​പ​യാ​ണ് ഇ​തി​ന്‍റെ വി​ല. ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​യു​ടെ പേ​രി​ലും ന​ക്ഷ​ത്രം ഇ​റ​ങ്ങി ക്കഴി​ഞ്ഞു. ഇ​തി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. 21 കാ​ലു​ക​ളാ​ണ് ഈ ​ന​ക്ഷ​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.വെ​ള്ള, പ​ച്ച, നീ​ല, മി​ക്സ​ഡ് എ​ന്നീ നാ​ലു ക​ള​റു​ക​ളി​ലു​ള്ള ഈ ​ബ്ര​ഹ്മാ​ണ്ഡ ന​ക്ഷ​ത്ര​ത്തി​നു വി​ല​യും അ​ല്പം ബ്ര​ഹ്മാ​ണ്ഡ​മാ​ണ്. 350 രൂ​പ​യാ​ണ് ബാ​ഹു​ബ​ലി ന​ക്ഷ​ത്ര​ത്തി​ന്‍റെ വി​ല. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്ര​മാ​യ സോ​ളോ, ടോ​വി​നോ​യു​ടെ ത​രം​ഗം എ​ന്നീ സി​നി​മ പേ​രി​ലും ന​ക്ഷ​ത്ര​ങ്ങ​ളു​ണ്ട്.

സോ​ളോ​യ്ക്ക് 300 രൂ​പ​യും ത​രം​ഗ​ത്തി​നു 270രൂ​പ​യു​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ നേ​ര​ത്തെ​ത​ന്നെ ക്രി​സ്മ​സ് ന​ക്ഷ​ത്ര വി​പ​ണി ന​ഗ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts