ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ചശേഷം ഇതേവരെ വിവിധ കാനനപാതകളിലൂടെ 1,02,338 പേരാണ്.
സത്രം, പുല്ലുമേട് വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതേവരെ എത്തിയത്. 4000 മുതല്‍ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകള്‍ വഴിയുള്ള ഭക്തരുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്.
സന്നിധാനത്ത് എത്തിയ ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. 13 വരെ 23,47,554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോള്‍ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. \
ശരാശരി 80,000 തീര്‍ഥാടകരാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. കഴിഞ്ഞ എട്ടിനാണ് ഏറ്റവും അധികം പേരെത്തിയത്. 1,01,844 പേര്. നവംബര്‍ 24നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന
