തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരന്. അന്നം മുടക്കിയതല്ല. ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസമില്ല. ആലപ്പുഴയില്‍ ആശുപത്രി സ്ഥലം കൈയേറിയ വിഷയത്തിലാണ് താന്‍ ഇടപെട്ടത്. അതും ഭക്ഷണ വിതരണവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചന് ആലപ്പുഴയില്‍ മാത്രമാണ് നിലവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മറ്റ് ആശുപത്രികളില്‍ കമ്മ്യൂണിറ്റി കിച്ചന് ആരംഭിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ ഡിവൈഎഫ്ഐ, സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളെ പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇത് വിവാദമായതോടെയാണ് മന്ത്രി തന്റെ നിലപാട് മയപ്പെടുത്തിയത്. മന്ത്രിയുടെ അഭിപ്രായത്തിനെതിരേ ഡിവൈഎഫ്ഐയും സിപിഎമ്മും പ്രതിഷേധമുയര്‍ത്തിയിരുന്നു.
