നി​കു​തി​വെ​ട്ടി​പ്പ്; രണ്ടുവർഷം പിന്നിട്ട് സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: പു​തു​ച്ചേ​രി വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. നി​കു​തി വെ​ട്ടി​പ്പ്, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, ആ​ള്‍​മാ​റാ​ട്ടം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ്റം തെ​ളി​ഞ്ഞാ​ൽ പ​ര​മാ​വ​ധി ഏ​ഴു വ​ർ​ഷം​വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം.

ര​ണ്ട് ഔ​ഡി കാ​റു​ക​ള്‍ വ്യാ​ജ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്. 2010ലും 2017​ലു​മാ​യി ര​ണ്ട് ഔ​ഡി കാ​റു​ക​ളാ​ണ് സു​രേ​ഷ് ഗോ​പി പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ​വി​ലാ​സ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ര​ണ്ട് കാ​റു​ക​ളി​ലു​മാ​യി 25 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ക്കു​ക​യും സു​രേ​ഷ് ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ട് വ​ര്‍​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Related posts