ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​എം.​മാ​ണി

കോ​ട്ട​യം: ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​എം.​മാ​ണി എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത കാ​ത്തു സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രിം​കോ​ട​തി​ൽ റി​വ്യൂ ഹ​ർ​ജി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​നേ​തൃ​ത്വ​ത്തി​ൽ തി​രു​ന​ക്ക​ര​യി​ൽ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നി​യി​ൽ ന​ട​ത്തി​യ സ​ർ​വ​മ​ത പ്രാ​ർ​ഥ​നാ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം മാ​ണി.

വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ, ജോ​സ് കെ.​മാ​ണി എം​പി, ജോ​യി ഏ​ബ്ര​ഹാം , മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഡോ.​എ​ൻ.​ജ​യ​രാ​ജ് എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, അ​റ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ, കു​ള​ത്തൂ​ർ കു​ഞ്ഞ് കൃ​ഷ്ണ​പി​ള്ള, പ്രി​ൻ​സ് ലൂ​ക്കോ​സ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ജോ​ബ് മൈ​ക്കി​ൾ, സ​ണ്ണി തെ​ക്കേ​ടം, ഇ.​ജെ അ​ഗ​സ്തി, വി​ജി എം.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഹോ​ട്ട​ൽ ഓ​ർ​ക്കി​ഡ് റ​സി​ഡ​ൻ​സി​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ന​ട​ക്കും.

Related posts