ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മന്ത്രിസഭയിൽ കടുത്ത ഭിന്നതയെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മന്ത്രിസഭയിൽ കടുത്ത ഭിന്നതയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രശ്നത്തിൽ പുനപരിശോധനാ ഹർ‌ജി നൽകില്ലെന്ന ദേവസ്വം ബോർഡിന്‍റെ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുലാമാസ പൂജകൾക്കായി നടതുറന്ന ദിവസങ്ങളിൽ ശബരിമലയിൽ യുവതികൾ പ്രവേശിക്കാത്തത് കേരള മനസാക്ഷിയുടെ വിജയമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related posts