ശബരിമല സുരക്ഷാക്രമീകരണം: എഡിജിപി നിതിന്‍ അഗര്‍വാള്‍ പോലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍

tvm-sabarimalaശബരിമല: മണ്ഡല, മകരവിളക്കുകാലത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എഡിജിപി നിതിന്‍ അഗര്‍വാള്‍ ചീഫ് പോലീസ് കോ ഓര്‍ഡിനേറ്ററാകും. സന്നിധാനത്തും പമ്പയിലും ഓരോ ഐപിഎസുകാരുടെ ചുമതലയില്‍ പോലീസ് സേന പ്രവര്‍ത്തിക്കും. നാല് ഘട്ടങ്ങളിലായാണ് പോലീസിന്റെ സേവനം. ചീഫ് കോ ഓര്‍ഡിനേറ്റര്‍ക്കൊപ്പം സഹ കോ ഓര്‍ഡിനേറ്റര്‍മാരായി തിരുവനന്തപുരം റേഞ്ച്  ഐജി മനോജ് ഏബ്രഹാമും  കൊച്ചി റേഞ്ച് ഐജി. എസ്. ശ്രീജിത്തുമായിരിക്കും.

പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ഹരിശങ്കറായിരിക്കും ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത്.
നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ എറണാകുളം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയാണ് സന്നിധാനത്തു സ്‌പെഷല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത്. ഇതേ സമയം പമ്പയില്‍ തൃശൂര്‍ കെഐപി ബെറ്റാലിയനിലെ അസിസ്റ്റന്റ് പോലീസ് കമാന്‍ഡന്റ് ജി. സുനില്‍കുമാര്‍ സ്‌പെഷല്‍ ഓഫീസറാകും.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെ എറണാകുളം ക്രൈബാഞ്ച് എസ്പി വി.കെ. മധുവാണ് സന്നിധാനത്തെ സ്‌പെഷല്‍ ഓഫീസര്‍, പമ്പയില്‍ കൊച്ചി ഡിസിപി എ.കെ. പ്രേം കുമാറും ഡിസംബര്‍ 15 മുതല്‍ 30 വരെ മലപ്പുറം പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബഹ്‌റ  ശബരിമലയിലും, തിരുവനന്തപുരം ടെലികമ്മ്യൂണിക്കേഷനിലെ പ്രദീപ് കുമാര്‍ ് പമ്പയിലും സ്‌പെഷല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. 30 മുതല്‍ ജനുവരി 20 വരെയുള്ള അവസാനഘട്ടത്തില്‍ ശബരിമലയില്‍ എഐജി എസ്. സുരേന്ദ്രന്‍ പമ്പയില്‍ തിരുവനന്തപുരം കമ്പ്യൂട്ടര്‍ സെല്ലിലെ ജയനാഥും സ്‌പെഷല്‍ ഓഫീസര്‍മാരായിരിക്കും.

Related posts