ശബരിമല സ്ത്രീപ്രവേശനം; സംഘർഷം ഭയന്ന് ഭക്തർ ശബരിമല യാത്രമാറ്റിവച്ചതോടെ പ്രതിസന്ധിയിലായതായി ട്രാവൽ ഏജൻസികൾ; കഴിഞ്ഞകാല മണ്ഡലകാലത്തെക്കുറിച്ച് ഏജൻസി ഉടമ പറയുന്നതിങ്ങനെ…

കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല യുവതീ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ളും അ​​​ക്ര​​​മ​​​ങ്ങ​​​ളും മ​​​ണ്ഡ​​​ല-​​​മ​​​ക​​​ര​​​മാ​​​സ തീ​​​ര്‍​ഥാട​​​ന കാ​​​ല​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നു. മ​​​ണ്ഡ​​​ല​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍​ക്കാ​​​യി ന​​​ട​​​തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് ത​​​ന്നെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കാ​​​യി സ്വ​​​കാ​​​ര്യ​​​ ട്രാ​​​വ​​​ല്‍​സു​​​കാ​​​ര്‍ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​റു​​​ണ്ട്.

എ​​​ന്നാ​​​ല്‍, ഇ​​​ത്ത​​​വ​​​ണ മ​​​ണ്ഡ​​​ല​​​മാ​​​സം പ​​​ടി​​​വാ​​​തി​​​ല്‍​ക്ക​​​ല്‍ എ​​​ത്തി​​​യി​​​ട്ടും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ബു​​​ക്ക് ചെ​​​യ്യാ​​​നെ​​​ത്തി​​​യ തീ​​​ര്‍​ഥാട​​​ക​​​രു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. വി​​​ര​​​ലി​​​ലെ​​​ണ്ണാ​​​വു​​​ന്ന​​​വ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍ മ​​​ണ്ഡ​​​ലം മാ​​​സം തു​​​ട​​​ങ്ങു​​​ന്ന ദി​​​വ​​​സം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നാ​​​യി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ​​​ത​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളും നി​​​ല​​​നി​​​ല്‍​ക്കെ​​​യാ​​​ണ് പ​​​ല വി​​​ശ്വാ​​​സി​​​ക​​​ളും ശ​​​ബ​​​രി​​​മ​​​ല യാ​​​ത്ര മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​ത്.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി വൃ​​​ശ്ചി​​​ക​​​മാ​​​സ​​​ത്തി​​​നു മു​​​മ്പ് ത​​​ന്നെ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യു​​​ക​​​യാ​​​ണ് പ​​​തി​​​വ്. മ​​​ക​​​ര​​​വി​​​ള​​​ക്ക് മ​​​ണ്ഡ​​​ല​​​കാ​​​ല സീ​​​സ​​​ണി​​​ല്‍ 40 ബ​​​സു​​​ക​​​ളു​​​ടെ ബു​​​ക്കിം​​​ഗ് വ​​​രെ ല​​​ഭി​​​ക്കു​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​വ​​​ണ ര​​​ണ്ടു ബ​​​സു​​​ക​​​ളു​​​ടെ ബു​​​ക്കിം​​​ഗ് മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് പ്ര​​​മു​​​ഖ ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, തീ​​​ര്‍​ഥാ​​​ട​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​ത് ദേ​​​വ​​​സ്വം​​​ബോ​​​ര്‍​ഡി​​​നേ​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള തീ​​​ര്‍​ത്ഥാ​​​ട​​​ക​​​രെ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​ത്താ​​​വ​​​ള​​​ങ്ങ​​​ളും ഇ​​​തോ​​​ടെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. ഗു​​​രു​​​വാ​​​യൂ​​​ര്‍, തൃ​​​പ്പ​​​യാ​​​ര്‍, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍, ചോ​​​റ്റാ​​​നി​​​ക്ക​​​ര, വൈ​​​ക്കം, ക​​​ടു​​​ത്തു​​​രു​​​ത്തി, ഏ​​​റ്റു​​​മാ​​​നൂ​​​ര്‍, എ​​​രു​​​മേ​​​ലി എ​​​ന്നീ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ളും അ​​​തി​​​നോ​​​ടു​​​ന​​​ബ​​​ന്ധി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്.

തീ​​​ര്‍​ഥാ​​​ട​​​ക​​​രു​​​ടെ ദ​​​ര്‍​ശ​​​ന​​​സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ വെ​​​ര്‍​ച്വ​​​ല്‍ ക്യൂ​​​വ​​​ഴി​​​യും ബു​​​ക്ക് ചെ​​​യ്ത​​​വ​​​ര്‍ വി​​​ര​​​ള​​​മാ​​​ണ്. മ​​​ണ്ഡ​​​ല​​​മാ​​​സ ആ​​​രം​​​ഭം മു​​​ത​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഭ​​​ക്ത​​​ര്‍​ക്ക് ക്യൂ​​​വി​​​ലൂ​​​ടെ പ്ര​​​വേ​​​ശി​​​ക്കാ​​​നു​​​ള്ള ബു​​​ക്കിം​​​ഗ് ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ന്നു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി മ​​​ണ്ഡ​​​ല​​​മാ​​​സ​​​ത്തി​​​ലെ ആ​​​ദ്യ ദി​​​ന​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഇ​​​തി​​​ന​​​കം ബു​​​ക്കിം​​​ഗ് നി​​​റ​​​യേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​വ​​​ണ അ​​​തു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. നാ​​​ട്ടി​​​ന്‍​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും സം​​​ഘ​​​ങ്ങ​​​ള്‍ വ​​​ഴി​​​യും ക്ഷേ​​​ത്ര​​​ക്ക​​​മ്മ​​​റ്റി​​​ക​​​ള്‍ വ​​​ഴി​​​യും വ​​​രു​​​ന്ന തീ​​​ര്‍​ത്ഥാ​​​ക​​​രു​​​ടെ എ​​​ണ്ണ​​​വും കു​​​റ​​​യാ​​​നാ​​​ണ് സാ​​​ധ്യ​​​ത.

25000 മു​​​ത​​​ല്‍ 50000 പേ​​​ര്‍ വ​​​രെ മു​​​ന്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ തു​​​ലാ​​​മാ​​​സ പൂ​​​ജ​​​ക​​​ള്‍​ക്കാ​​​യി പ്ര​​​തി​​​ദി​​​നം എ​​​ത്തി​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​വ​​​ണ വ​​​ന്‍ കു​​​റ​​​വാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ദേ​​​വ​​​സ്വം​​​ബോ​​​ര്‍​ഡി​​​ന്‍റെ കാ​​​ണി​​​ക്ക ഇ​​​ന​​​ത്തി​​​ലും കു​​​റ​​​വ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Related posts