ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വിശ്വാസികളെ വഞ്ചിച്ചുവെന്ന് വിഷ്ണുനാഥ്

വ​ട​ക്കാ​ഞ്ചേ​രി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ക​ള്ള സ​ത്യ​വാ​ങ്മൂ​ലം വഴി വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ൻ വ​ർ​ഗീ​യ​ത​യെ തു​രു​ത്താ​ൻ വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വി​ഷ്ണു​നാ​ഥ്.

വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ൻ എ​ന്നും വി​ശ്വാ​സി​ക​ളു​ടെ ഒ​പ്പം നി​ൽ​ക്കു​മെ​ന്നും പി.​സി.​വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. കെ.​പ.ി.​സി.​സി. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ന​യി​ക്കു​ന്ന മേ​ഖ​ലാ ജാ​ഥ​യ്ക്ക് തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ സ്വീ​ക​ര​ണ സ്ഥ​ല​മാ​യ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

യോ​ഗ​ത്തി​ൽ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, മു​ൻ എം​എ​ൽ​എ പി.​എ.​മാ​ധ​വ​ൻ, എം.​പി.​വി​ൻ​സ​ന്‍റ്, മു​ൻ മ​ന്ത്രി കെ.​പി.​വി​ശ്വ​നാ​ഥ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​കെ.​സു​ധീ​ർ, നേ​താ​ക്ക​ളാ​യ ഒ.​അ​ബ്ദു​ൽ റ​ഹി​മാ​ൻ​കു​ട്ടി, ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ, ലീ​ലാ​മ്മ തോ​മ​സ്, ജോ​സ് വെ​ള്ളൂ​ർ, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഷാ​ഹി​ദ റ​ഹ്്മാ​ൻ, ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​അ​ജി​ത്കു​മാ​ർ, അ​ഡ്വ. ജോ​സ​ഫ് താ​ജ​റ്റ്, ജി​ജോ കു​ര്യ​ൻ, ടി.​എ.​ആ​ന്േ‍​റാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts