മാ​സ്ക് ധ​രി​ക്കാ​തെ ബ​സി​ല്‍ യാ​ത്ര! ചോ​ദ്യം ചെ​യ്ത​പ്പോ​ൾ തെ​റി​യ​ഭി​ഷേ​കം; യു​വാ​ക്ക​ളെ യാ​ത്ര​ക്കാ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി

നീ​ലേ​ശ്വ​രം: മാ​സ്ക് ധ​രി​ക്കാ​തെ ബ​സി​ല്‍ യാ​ത്ര ചെ​യ്ത ര​ണ്ട് യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് തെ​റി​യ​ഭി​ഷേ​കം. ഒ​ടു​വി​ൽ യു​വാ​ക്ക​ളെ പോ​ലീ​സി​ന് കൈ​മാ​റി. ഇ​ന്ന​ലെ രാ​വി​ലെ 8.15 ഒാ​ടെ​യാ​ണ് സം​ഭ​വം.

ക​ണ്ണൂ​രി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മെ​ഹ​ബൂ​ബ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് ബ​സി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്.

അ​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​ന്‍ ഇ​വ​രോ​ട് മാ​സ്ക് ധ​രി​ക്കാ​ന്‍ പ​റ​ഞ്ഞ​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. മാ​സ്ക് ധ​രി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ പ​റ​ഞ്ഞ​ത്.

ക​ണ്ട​ക്ട​റും മാ​സ്ക് ധ​രി​ക്കാ​ന്‍ പ​റ​ഞ്ഞി​ട്ടും കേ​ട്ടി​ല്ല. പി​ന്നീ​ട് യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ അ​സ​ഭ്യം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​രു യു​വാ​വ് താ​ന്‍ എ​ക്സ് മി​ലി​ട്ട​റി​ക്കാ​ര​നാ​ണെ​ന്ന് വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

മാ​സ്ക് ധ​രി​ക്കാ​ന്‍ പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ന്‍ ഇ​തി​നി​ട​യി​ല്‍ ചെ​റു​വ​ത്തൂ​രി​ല്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും അ​സ​ഭ്യം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റ് യാ​ത്ര​ക്കാ​ര്‍ ഇ​വ​ര്‍​ക്കെ​തി​രെ സം​ഘ​ടി​ച്ച്‌ ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബ​സ് നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച്‌ യു​വാ​ക്ക​ളെ പോ​ലീ​സി​ന് കൈ​മാ​റി. യു​വാ​ക്ക​ള്‍​ക്കെ​തി​രേ നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment