അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക് ; ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി

കൊ​ല്ലം :ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ – വി​ജ​യ – ദേ​ന എ​ന്നീ ബാ​ങ്കു​ക​ളു​ടെ ല​യ​ന​തീ​രു​മാ​ന​ത്തി​ലൂ​ടെ ജ​ന​വി​രു​ദ്ധ​മാ​യ ബാ​ങ്കിം​ഗ് പ​രി​ഷ്ക​ര​ണ അ​ജ​ണ്ട​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും 26ന് ​അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ പ​ണി​മു​ട​ക്കു​ന്നു.

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 10 ല​ക്ഷം വ​രു​ന്ന ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക് പോ​കു​ന്ന​ത്. ആ​റു ബാ​ങ്കു​ക​ളെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ല​യി​പ്പി​ച്ച ന​ട​പ​ടി ഒ​രു ഗു​ണ​വും ചെ​യ്തി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല സ​ർവീസ് ചാ​ർ​ജ് വ​ർ​ദ്ധ​ന​യും ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലും, വ​ൻ​കി​ട കി​ട്ടാ​ക്ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ക​യും തൊ​ഴി​ൽ സാ​ദ്ധ്യ​ത​ക​ൾ കു​റ​യു​ക​യും ന​ഷ്ടം കൂ​ടു​ക​യു​മാ​ണ് ഉ​ണ്ടാ​ക്കിയത്.

ല​യ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച് കി​ട്ടാ​ക്ക​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.
പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി കൊ​ല്ല​ത്ത് ചി​ന്ന​ക്ക​ട​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. യു.​എ​ഫ്.​ബി.​യു ജി​ല്ലാ ക​ണ്‍​വീ​ന​ർ യു. ​ഷാ​ജി, എ.​ഐ.​ബി.​ഇ.​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. അ​ൻ​സാ​രി, എ​സ്. അ​ഖി​ൽ, അ​രു​ണ്‍, ജി. ​സ​തീ​ഷ്, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts