ദൈവമുണ്ട്..! സി​പി​എം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്കണം; മൂന്നാമതും ജയിച്ചാൽ പാർട്ടിയുടെ നാശമെന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ

 

തി​രു​വ​ന​ന്ത​പു​രം: സി​പി​എം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കാ​ന്‍ സ​ഖാ​ക്ക​ള്‍ പ്രാ​ര്‍​ഥി​ക്ക​ണം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ പാ​ർ​ട്ടി​ക്ക് ധാ​ർ​ഷ്ട്യ​മേ​റുമെന്ന് ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ.

 മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ത് നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കും. ബം​ഗാ​ളി​ല്‍ അ​തു ക​ണ്ടെ​താ​ണെ​ന്നും ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

ഞാ​ൻ എ​ന്‍റെ സ​ഖാ​ക്ക​ളോ​ട് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്നു, അ​ടു​ത്ത ത​വ​ണ നി​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​ൻ പ്രാ​ർ​ത്ഥി​ക്കു​ക. കാ​ര​ണം അ​ത് പാ​ര്‍​ട്ടി​യു​ടെ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

യു​എ​പി​എ ചു​മ​ത്ത​ൽ, മാ​വോ​യി​സ്റ്റ് വേ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യ​ത്തോ​ട് വി​യോ​ജി​പ്പു​ണ്ട്. ഗ്രോ ​വാ​സു​വി​നെ​തി​രാ​യ നി​ല​പാ​ട് ഒ​രു ക​മ്യൂ​ണി​സ്റ്റു സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment