സദ്ദാം ഹുസൈന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ! ഭീകരവാദികളെ അമര്‍ച്ച ചെയ്തതിലുപരി സദ്ദാം ഹുസൈന്‍ എന്ന ഭരണാധികാരിയെ വേറിട്ടു നിര്‍ത്തുന്ന അഞ്ചു കാര്യങ്ങള്‍

saddam650ഐഎസുകാര്‍ ഇറാക്കില്‍ ഭീകരവാഴ്ച നടത്തുമ്പോള്‍ ലോകം ഓര്‍ക്കുകയാണ് ഇറാക്കിന്റെ സ്വന്തം സദ്ദാം ഹുസൈനെ. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. ഇന്ന് ലോകം സദ്ദാമിനെപ്പറ്റി സംസാരിക്കുന്നു, സദ്ദാമിനെ പ്രശംസിക്കുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരെ ഇക്കൂട്ടത്തിലുണ്ട്
നോര്‍ത്ത് കരോലിനയില്‍ നടത്തിയ ഒരു റാലിയ്ക്കിടെയാണ് ഡോണള്‍ഡ് ട്രംപ് മുന്‍ ഇറാക്കിയന്‍ സദ്ദാം ഹുസൈനെ പുകഴ്ത്തിയത്. സദ്ദാം ഹുസൈന്‍ ഒരു മോശം വ്യക്തിയാണെന്ന പൊതുധാരണയ്ക്കിടയില്‍ സദ്ദാമിലെ നല്ലഗുണങ്ങളെ കാണാതെ പോകരുതെന്നായിരുന്നു അന്ന് ടംപ് പറഞ്ഞത്. ഭീകരവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ സദ്ദാം എന്നും മുന്‍പന്തിയിലായിരുന്നുവെന്നും ട്രംപിന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇറാക്ക് ഭീകരപ്രവര്‍ത്തനങ്ങളെ  പ്രോത്സാഹിപ്പിക്കുന്നുവെന്നു പറഞ്ഞായിരുന്നു 2003ല്‍ അമേരിക്കയുടെ ഇറാക്കില്‍ അധിനിവേശം നടത്തിയത്. ലക്ഷ്യം സദ്ദാമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. സദ്ദാമിനെ അമേരിക്ക തൂക്കിലേറ്റി ഒരു ദശാബ്ദം പിന്നിടുമ്പോഴാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ വാക്കുകളെന്നത് സദ്ദാം എന്ന ഭരണാധികാരിയുടെ സമകാലീന പ്രസക്തി വിളിച്ചോതുകയാണ്. സദ്ദാം ഇറാക്ക് ജനതയ്ക്ക് നല്‍കിയ സംഭാവനകള്‍ അനുപമമാണ്.

1, സ്ത്രീകളുടെ അവകാശങ്ങള്‍ ഭരണഘടനാ പരമായി ഉറപ്പുവരുത്തി
1970കളുടെ അവസാനത്തില്‍ സദ്ദാം ഹുസൈന്‍ ഭരണാധികാരിയായതിനു ശേഷമാണ്. 2006ല്‍ ബാഗ്ദാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വുമണ്‍സ് ഫ്രീഡം ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒ നടത്തിയ സര്‍വേയില്‍ ഇറാക്കിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ന്നതായി കണ്ടെത്തി. സദ്ദാമിന്റെ ഭരണകാലത്ത് സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ ഭരണാഘടനാപരമായി ഉറപ്പുവരുത്തിയിരുന്നതായും എന്‍ജിഒ കണ്ടെത്തി. മാത്രമല്ല സ്ത്രീകളെ ഗവണ്‍മെന്റിലെ പല പ്രധാന പദവികളിലേക്കും നിയമിച്ചിരുന്നതായും എന്‍ജിഒയുടെ സര്‍വേയില്‍ കണ്ടെത്തി.

2, ധര്‍മ പ്രവര്‍ത്തനങ്ങളില്‍ തത്പരന്‍
ധര്‍മപ്രവര്‍ത്തനങ്ങളിലും സദ്ദാം തല്‍പരനായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ലക്ഷക്കണക്കിന് ഡോളര്‍ ഡെട്രോയിറ്റിലെ ഒരു പള്ളിയ്ക്ക് സദ്ദാം സംഭാവന നല്‍കിയെന്ന സിബിഎസ് ന്യൂസ് 2003ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ ദയാലുവായ ഒരു മനുഷ്യനാണ് സദ്ദാമെന്നും. മഹാമനസ്കനായ സദ്ദാം പാശ്ചാത്യരുമായി എന്നും നല്ല സഹകരണത്തിലായിരുന്നുവെന്നുമാണ് കാള്‍ഡീന്‍ സേക്രഡ് ഹാര്‍ട്ടിലെ റെവ. ജേക്കബ് യാസോ അന്ന് സിബിസി ന്യൂസിനോടു പറഞ്ഞത്.

3, രാജ്യത്തെ സാമ്പത്തീകമായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു
രാജ്യത്തെ സാമ്പത്തീകമായി ഉയര്‍ത്തുന്നതില്‍ സദ്ദാം വഹിച്ച പങ്കിനെ സ്തുതിച്ചേ മതിയാകൂ. 1970കളില്‍ രാജ്യത്തെ സമാധാനപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിലും സദ്ദാം വിജയിച്ചു. രാജ്യ പുരോഗതിയ്ക്കാവശ്യമായുള്ള നിരവധി പദ്ധതികള്‍ കൊണ്ടുവരാനും സദ്ദാമിനായി. അതിവേഗ പാതകള്‍, വൈദ്യുതിലൈനുകള്‍ തുടങ്ങിയവയെല്ലാം സദ്ദാമിന്റെ നേട്ടങ്ങളാണ്. മറ്റു രാജ്യങ്ങള്‍ എണ്ണവ്യവസായം അന്യരാജ്യങ്ങളിലെ കോടീശ്വരന്മാരുടെ കൈകളിലേല്‍പ്പിച്ചപ്പോള്‍. സദ്ദാം ഈ മേഖലയെ സ്വന്തം രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗിച്ചു.

4, വിദ്യാഭ്യാസം നിര്‍ബന്ധമാക്കി
രാജ്യത്ത് വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതായിരുന്നു സദ്ദാമിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്. രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് സദ്ദാമിന് അറിയാമായിരുന്നു. ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും സ്കൂളിലെത്തണമെന്ന നിയമം പാസാക്കിയതും സദ്ദാമിനെ വാഴ്ത്തുവാന്‍ കാരണമാകുന്നു. 1920 മുതല്‍ ഉന്നത, മധ്യ വര്‍ഗക്കാരികളായ വനിതകള്‍ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നെങ്കിലും ഗ്രാമീണരായ പെണ്‍കുട്ടികള്‍ അന്നുവരെ വിദ്യാഭ്യാസരഹിതരായി തുടര്‍ന്നിരുന്നു.

5, അടിസ്ഥാന സൗകര്യ വികസനത്തില്‍ പുരോഗതി കൈവരിച്ചു
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് യാതൊരു കുറവും വരരുതെന്ന് സദ്ദാമിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്കൂളുകള്‍, റോഡുകള്‍, ഗവണ്‍മെന്റ് കെട്ടിടങ്ങള്‍, പൊതുജനാരോഗ്യകാര്യം എന്നിവയില്‍ സദ്ദാം വളരെയധികം ശ്രദ്ധിച്ചിരുന്നു. സദ്ദാമിന്റെ ചുരുങ്ങിയ ഭരണകാലയളവിലാണ് ഇറാക്കിലെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെട്ടതെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. അതിനാല്‍തന്നെയാണ് മരണത്തിനു ശേഷവും സദ്ദാമിന് ആരാധകരുണ്ടാവുന്നത്.

Related posts