ഇടിവെട്ട് നാഗനൃത്തവുമായി സാധിക വേണുഗോപാല്‍ ! ഇത് കൊത്തുമോയെന്ന് കമന്റ്; മരണമാസ് മറുപടി നല്‍കി നടി…

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത്

പിന്നീട് സിനിമയിലും സീരിയലിലുമായി നിരവധി വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുകയാണ് താരം. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങള്‍.

ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളില്‍ ഒരാളുമാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി.

പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സാധിക പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

നാഗ നൃത്തവുമായാണ് നടി ഇക്കുറി എത്തിയിരിക്കുന്നത്. ഒരു ചിത്രീകരണത്തിനിടെ കളിച്ച ഡാന്‍സ് വീഡിയോ ആണ് സാധിക സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് സാധികയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലര്‍ നടിയെ ട്രോളിയാണ് രംഗത്തെത്തിയത്.

ട്രോളിയവര്‍ക്ക് സാധിക മറുപടിയും നല്‍കിയിട്ടുണ്ട്. ഇത് കൊത്തുമോ? എന്നാണ് സാധികയുടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റിട്ടത്.
അതെ വിഷമുളള ജാതിയാ എന്നായിരുന്നു നടി നല്‍കിയ മറുപടി.

ബെല്ലി ഡാന്‍സാണോ എന്നായിരുന്നു വേറൊരാള്‍ കമന്റിട്ടത്. ഇതിന് സ്‌നേക്ക് ഡാന്‍സ്, പാമ്പാട്ടം എന്ന് സാധിക മറുപടി നല്‍കി. ഇത് ഏത് പാമ്പാ എന്ന ചോദ്യത്തിന് കോബ്ര എന്നാണ് സാധിക പറഞ്ഞത്.

പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ഡാന്‍സ് നിങ്ങള്‍ക്ക് പറ്റിയ പണിയല്ല എന്നാണ് സാധികയുടെ വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്. ആണെന്ന് ആരേലും പറഞ്ഞോ എന്നായിരുന്നു ഇതിന് മറുപടിയായി നടി മറുപടി നല്‍കിയത്.

അതേ സമയം പാപ്പാന്‍, അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ എന്നിവയാണ് സാധികയുടെ പുതിയ സിനിമകള്‍. രണ്ട് ചിത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥയായാണ് സാധിക എത്തുന്നത്.

ജോഷിയാണ് പാപ്പാന്‍ സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും തന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവാവുമെന്നാണ് സാധിക പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment