അവള്‍ക്കെന്റെ മകളുടെ പ്രായമല്ലേ ഉള്ളൂ..അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ് ! ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ലെന്ന് സജി ചെറിയാന്‍…

കുട്ടിയെ ദത്ത് കൊടുത്ത വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കുട്ടിയുടെ അമ്മ അനുപമ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയിരിക്കുകയാണ്. അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

മൂന്നു പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്.

ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി.

ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ മന്ത്രി വിശദീകരിച്ചു.

മന്ത്രിയുടെ മുന്‍ പ്രസ്താവന ഇങ്ങനെ…കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്കു പോവുക.

ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്.

പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണു വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണു പോയത്.

ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ.

Related posts

Leave a Comment