ചെങ്ങന്നൂർ: മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ വ്യത്യസ്തമായ രാഷ്ട്രീയക്കാഴ്ചയ്ക്കാണ് സദസിലുള്ളവർ സാക്ഷ്യം വഹിച്ചത്. മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയും സിപിഎം നേതാവുമായ സജി ചെറിയാനെ രമേശ് ചെന്നിത്തല വേദിയിൽ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.
രാവിലെ പത്തിന് ആരംഭിച്ച പരിപാടിക്ക് മന്ത്രി രമേശ് ചെന്നിത്തല നേരത്തേതന്നെ എത്തി. അല്പം വൈകിയെത്തിയ സജി ചെറിയാനെ സ്വീകരിച്ച കാഴ്ചയാണ് രാഷ്ട്രീയ കൗതുകമുണർത്തിയ സംഭവമായത്.
