ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു, ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പളം പി​ടി​ക്കും; മെ​യ് നാ​ലി​ന് ശ​മ്പളം ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി

എം​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​റു ദി​വ​സ​ത്തെ ശ​മ്പ​ളം പി​ടി​ക്കാ​നു​ള​ള ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​പ്പി​ട്ടു.

ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പി​ടി​ക്കു​ന്ന​തി​നൊ​പ്പം ത​ദ്ദേ​ശ വാ​ർ​ഡ് ഓ​ർ​ഡി​ന​ൻ​സി​നും ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി. ആ​റു ദി​വ​സം ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി സ്റ്റേ​ക്കെ​തി​രെ അ​പ്പീ​ൽ പോ​യാ​ൽ ന​ട​പ​ടി വൈ​കും എ​ന്നു​ള്ള​ത് കൊ​ണ്ടാ​ണ് സം​സ്ഥാ​നം തി​ര​ക്കി​ട്ട് ഓർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്.

ഡി​സാ​സ്റ്റ​ർ ആ​ൻ​റ് പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സീ​സ് സ്പെ​ഷ്യ​ൽ പ്രൊ​വി​ഷ​ൻ എ​ന്ന പേ​രി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ്. ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വെ​ക്കു​മോ​യെ​ന്ന​ത് ഏ​വ​രും ഉ​റ്റു നോ​ക്കി​യ കാ​ര്യ​മാ​യി​രു​ന്നു.

25 ശ​ത​മാ​നം വ​രെ ശ​മ്പ​ളം പി​ടി​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ആ​റു ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ് മാ​റ്റി​വെ​ക്കു​ന്ന​ത്. ഇ​ത് എ​ന്ന് കൊ​ടു​ക്കു​മെ​ന്ന​ത് ആ​റു മാ​സം ക​ഴി​ഞ്ഞ് അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്ന വ്യ​വ​സ്ഥ​യും ഓ​ർ​ഡി​ന​ൻ​സി​ൽ ഉ​ണ്ട്.

അ​തേ സ​മ​യം ശ​മ്പ​ളം അ​വ​കാ​ശ​മാ​ണെ​ന്ന ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ സ​ർ​വ്വീ​സ് സം​ഘ​ട​ന​ക​ൾ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്ന​ര​യൊ​ടെ ഗ​വ​ർ​ണ​ർ ഓ​ർ​ഡ​ന​ൻ​സി​ൽ ഒ​പ്പി​ടു​ക​യാ​യി​രു​ന്നു. കോ​വി​ഡ്19 കാ​ര​ണം സം​സ്ഥാ​നം ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ആ​റു ദി​വ​സ​ത്തെ ശ​ന്പ​ളം വീ​തം അ​ഞ്ചു മാ​സം ത​ത്കാ​ല​ത്തേ​യ്ക്ക് പി​ടി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി​കൊ​ണ്ടു​ള്ള ഓ​ർ​ഡ​ന​ൻ​സാ​ണ് ഗ​വ​ർ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

ശ​ന്പ​ളം എ​ന്നു തി​രി​കെ ന​ൽ​കു​മെ​ന്ന് ഓ​ർ​ഡ​ന​ൻ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഓ​ർ​ഡ​ന​ൻ​സ് പ​രി​ശോ​ധി​ച്ച ഗ​വ​ർ​ണ​ർ​ണ​ർ ഒ​രു ത​ര​ത്തി​ലു​മു​ള്ള എ​തി​ർ​പ്പും അ​റി​യി​ക്കാ​തെ​യാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നേ​ര​ത്തെ ത​ന്നെ ഗ​വ​ർ​ണ​ർ പി​ന്തു​ണ​യും സം​തൃ​പ്തി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​നി​ല​പാ​ട് ത​ന്നെ ഇ​പ്പോ​ഴും തു​ട​രു​ന്നു​വെ​ന്നു ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​ത്ര​യും എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യി​ട്ടും ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട്ട​തോ​ടെ മ​ന​സി​ലാ​ക്കു​ന്ന​ത്.

അതേസമയം സർക്കാർ ജീവനക്കാർക്ക് ശന്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നാലാം തീയതി ശന്പളം നൽകും. ഹൈ ക്കോടതി പറഞ്ഞ പ്രകാരം ഓർഡിനൻസിലൂടെ ശന്പള കട്ടിംഗ് നിയമസാധുതയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സംഘടനകൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. പ്രതിപക്ഷ സംഘടനയുടെ വാശി ജനങ്ങൾ അംഗീ കരിക്കില്ല. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ സന്തോഷമു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്ക് സഹായം ചെയ്യുന്നതിന് വേണ്ട ിയാണ് സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ചെടുക്കുന്ന പണം ഉപയോഗിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ചെലവ് കേന്ദ്രം വഹിക്കണം.

സംസ്ഥാനങ്ങൾക്ക് അർഹമായ സഹായം നൽകാത്ത കേന്ദ്രസർക്കാർ നടപടി രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്ത കരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related posts

Leave a Comment