ബിഗ്‌ബോസില്‍ ശ്രീശാന്തിനെ കണക്കറ്റു പരിഹസിച്ച് സല്‍മാന്‍ ഖാന്‍ ! ഷോയില്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്തെന്നും സല്‍മാന്‍; ബിഗ്‌ബോസ് ഹൗസില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

ബിഗ് ബോസ് ഹിന്ദി 12-ാം സീസണില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കണക്കറ്റു പരിഹസിച്ച് അവതാരകന്‍ സല്‍മാന്‍ ഖാന്‍. സഹമത്സരാര്‍ഥിയായ ദീപക് ഠാക്കൂറുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് സല്‍മാന്‍ ശ്രീശാന്തിനെ നിശിതമായി വിമര്‍ശിച്ചത്.ഈ ആഴ്ചയില്‍ ഷോയിലെ വില്ലനായി ദീപകിനെ മറ്റു മത്സരാര്‍ഥികള്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് മറ്റുള്ളവരോട് മോശമായി പെരുമാറുന്നതെന്ന് സല്‍മാന്‍ ആരാഞ്ഞപ്പോള്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് സല്‍മാന്‍ ശ്രീശാന്തിനെ പരിഹസിച്ചത്.ശ്രീശാന്ത് വ്യക്തികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി.

ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്. ഷോയുടെ തുടക്കത്തില്‍ തന്നെ ശ്രീശാന്ത് മറ്റുള്ളവരുമായി കൊമ്പുകോര്‍ത്തിരുന്നു. ഷോയിലെ ആദ്യ ടാസ്‌ക് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന ശ്രീശാന്തിനെ മറ്റു മത്സരാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഇഷ്ടമല്ലാത്ത ടാസ്‌ക് ചെയ്യേണ്ടി വന്നാല്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് ശ്രീശാന്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ശ്രീശാന്തിന്റെ ഭാര്യയും ബിഗ്‌ബോസില്‍ മത്സരിക്കാനൊരുങ്ങുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും പുതിയ സംഭവവികാസങ്ങള്‍ ഷോയില്‍ ശ്രീശാന്തിന് തിരിച്ചടിയായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts