മച്ചാനെ ഇത് പോരെയളിയാ ! ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; ആവേശത്തില്‍ ആരാധകര്‍…

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന് വാര്‍ത്ത. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പട്ടാ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് സണ്ണി ശ്രീശാന്തിന്റെ നായികയാവുക. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച നടിയെന്ന് സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

Read More

ഇതിലും വലിയ തെറ്റുകള്‍ ചെയ്തിട്ടും ഇപ്പോഴും കളത്തില്‍ തുടരുന്ന മാന്യന്മാരുണ്ട് ! പാണ്ഡ്യ-രാഹുല്‍ വിഷയത്തില്‍ തുറന്നടിച്ച് ശ്രീശാന്ത്…

പനാജി: ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യെയെയും കെ.എല്‍ രാഹുലിനേക്കാളും വലിയ തെറ്റു ചെയ്തിട്ടുള്ളവര്‍ ഇപ്പോഴും കളത്തിലുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ത്തരക്കാര്‍ ക്രിക്കറ്റില്‍ മാത്രമല്ല, മറ്റു മേഖലകളിലുമുണ്ടെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. പാണ്ഡ്യ, രാഹുല്‍ വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ശ്രീശാന്തിന്റെ പ്രതികരണം. മാച്ച് വിന്നേഴ്‌സായ ഇരുവരും ഉടന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ബിസിസിഐ ഉടന്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് വ്യക്തമാക്കി. ‘ഈ മാസമോ അടുത്ത മാസമോ വിലക്കു നീക്കിയാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും. അങ്ങനെ വന്നാല്‍ ആഭ്യന്തര മല്‍സരങ്ങളില്‍ മികവു തെളിയിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായിരിക്കും ശ്രമം. അതേസമയം, പ്രകടനം മോശമായാല്‍ ടീമില്‍ കടിച്ചുതൂങ്ങി തുടരില്ലെന്നും എത്രയും വേഗം കളം…

Read More

അവള്‍ക്ക് അച്ഛന്‍ എപ്പോഴും അടുത്തു വേണം ! അച്ഛന്‍ കൊടുത്ത മെഡലണിഞ്ഞാണ് ഉറങ്ങുന്നതു പോലും; ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ കുറിപ്പ് വൈറലാകുന്നു…

ബിഗ്‌ബോഗ് ഹിന്ദി പതിപ്പിന്റെ 12-ാം സീസണിലെ ഏറ്റവും പ്രശസ്തനായ മത്സരാര്‍ഥിയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ തുടങ്ങിയ അന്നു മുതല്‍ താരം പല വിമര്‍ശനങ്ങളും നേരിട്ടെങ്കിലും ഷോയില്‍ ഇപ്പോഴും ഏറ്റവുമധികം ആരാധകര്‍ ശ്രീയ്ക്കു തന്നെ. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ദേവിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാവുന്നത്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകള്‍ സാന്‍വിക ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്, ഭുവനേശ്വരി. ശ്രീശാന്ത് – ഭുവനേശ്വരി ദമ്പതികളുടെ മൂത്ത മകള്‍ സാന്‍വികയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ് ഈ ചിത്രം. ഭുവനേശ്വരി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വളരെപ്പെട്ടെന്നു തന്നെ വൈറലായി. നൂറു ദിവസമായി തുടരുന്ന ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലെങ്കിലും കഴിഞ്ഞ ദിവസം ഹൗസിലുള്ള മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം ഒരുക്കിയിരുന്നു. അങ്ങനെ ശ്രീശാന്തിന്റെ ഭാര്യയും മകനും മകളും താരത്തെ കാണാന്‍ ഹൗസിലെത്തി.…

Read More

ഈ കാരണം കൊണ്ടാണ് ഭാജി തല്ലിയത് ! എന്തു കൊണ്ട് ഹര്‍ഭജന്‍ സിംഗ് അന്ന് തന്റെ തല്ലിയെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്; ഞെട്ടലോടെ ആരാധകര്‍…

മലയാളിയായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ബിഗ്‌ബോസ് സീസണ്‍ 12ലെ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വിവാദതാരമായത്. മറ്റൊരു മത്സരാര്‍ഥിയെ തല്ലാന്‍ ഓങ്ങിയതും പരിപാടിയില്‍നിന്നു പുറത്തുപോകണമെന്നു ബഹളംവെച്ചതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലാണ് താരത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്. 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയത് അന്ന് ഏറെ വിവാദമായിരുന്നു. ചൂടന്‍ താരങ്ങളില്‍ ഒരാളായ ഹര്‍ഭജന്‍ സിങ്ങിന്റെ തല്ലു കൊണ്ട ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു. മത്സരം തോറ്റ ഹര്‍ഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തോ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാര്‍ത്തകള്‍ വന്നത്. പിന്നീട് ഹര്‍ഭജന്‍ മാപ്പുപറയുകയും ചെയ്തു. ഇപ്പോള്‍ ബിഗ് ബോസില്‍, അന്നുണ്ടായതെന്താണെന്നു ശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തല്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെതാരമായിരുന്നു ശ്രീശാന്ത്, ഹര്‍ഭജന്‍ മുംബൈ…

Read More

ബിഗ്‌ബോസില്‍ ശ്രീശാന്തിനെ കണക്കറ്റു പരിഹസിച്ച് സല്‍മാന്‍ ഖാന്‍ ! ഷോയില്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്തെന്നും സല്‍മാന്‍; ബിഗ്‌ബോസ് ഹൗസില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

ബിഗ് ബോസ് ഹിന്ദി 12-ാം സീസണില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കണക്കറ്റു പരിഹസിച്ച് അവതാരകന്‍ സല്‍മാന്‍ ഖാന്‍. സഹമത്സരാര്‍ഥിയായ ദീപക് ഠാക്കൂറുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് സല്‍മാന്‍ ശ്രീശാന്തിനെ നിശിതമായി വിമര്‍ശിച്ചത്.ഈ ആഴ്ചയില്‍ ഷോയിലെ വില്ലനായി ദീപകിനെ മറ്റു മത്സരാര്‍ഥികള്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് മറ്റുള്ളവരോട് മോശമായി പെരുമാറുന്നതെന്ന് സല്‍മാന്‍ ആരാഞ്ഞപ്പോള്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് സല്‍മാന്‍ ശ്രീശാന്തിനെ പരിഹസിച്ചത്.ശ്രീശാന്ത് വ്യക്തികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി. ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്. ഷോയുടെ തുടക്കത്തില്‍ തന്നെ ശ്രീശാന്ത് മറ്റുള്ളവരുമായി കൊമ്പുകോര്‍ത്തിരുന്നു. ഷോയിലെ ആദ്യ ടാസ്‌ക് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന ശ്രീശാന്തിനെ മറ്റു മത്സരാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഇഷ്ടമല്ലാത്ത…

Read More

ശ്രീശാന്തിനു പിന്നാലെ ഭാര്യ ഭുവനേശ്വരിയും ബിഗ്‌ബോസിലേക്ക് ! താരങ്ങളുടെ പങ്കാളികളെ മത്സരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗം; ബിഗ്‌ബോസിലെ പുതിയ മത്സരരീതി ഇങ്ങനെ…

സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ്‌ബോസിലെ ഏറ്റവും പ്രശസ്തനായ താരമാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇപ്പോളിതാ ശ്രീശാന്തിനു പുറകേ അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും ബിഗ്‌ബോസ് ഹൗസിലേക്ക് എത്തുന്നു. ഭുവനേശ്വരി മാത്രമല്ല, ദീപിക കക്കറിന്റെ ഭര്‍ത്താവ് ശുഐബ് ഇബ്രാഹിമും ബിഗ് ബോസിലേക്ക് എത്തുന്നുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ എറെ സംസാരവിഷയമാകാറുള്ള രണ്ടു മത്സരാര്‍ത്ഥികളാണ് ശ്രീശാന്തും ദീപികയും. അതിനാല്‍ തന്നെ ഇരുവരുടേയും ജീവിത പങ്കാളികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേരും തങ്ങളുടെ ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തികള്‍ ന്യായീകരിക്കുമെന്നും അവര്‍ക്ക് ചില നല്ല ഉപദേശങ്ങള്‍ പകര്‍ന്നുനല്‍കുമെന്നും വൃത്തങ്ങള്‍ പറയുന്നു. സല്‍മാന്‍ ഖാനുമായി ഇരുവരും സംസാരിക്കും. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സൃഷ്ടിയുടെ കാമുകന്‍ മനീഷ് നാഗ്‌ദേവും ചിലപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തേക്കും. പുറത്തുപോകേണ്ടവരിലേക്ക് ദീപിക തന്റെ പേര് നിര്‍ദ്ദേശിച്ചത് ശ്രീശാന്തിനെ വളരെയധികം വിഷമിപ്പിച്ചിരുന്നു. ബിഗ് ബോസ് ഹൗസ് വിട്ട് പോകാന്‍ തീരുമാനിച്ച ശ്രീശാന്തിനെ പിന്നീട് സീക്രട്ട്…

Read More

ആ വാര്‍ത്ത തെറ്റ് ! ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്ന താരമല്ല ശ്രീശാന്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരം; ബിഗ് ബോസില്‍ നിന്ന് ശ്രീ കൈപ്പറ്റുന്ന തുക കേട്ടാല്‍ കണ്ണുതള്ളും…

മലയാളത്തിലും തമിഴിലുമൊക്കെ ബിഗ് ബോസ് സീസണ്‍ അവസാനിച്ചപ്പോള്‍ ഹിന്ദിയില്‍ പന്ത്രണ്ടാം സീസണ്‍ ബിഗ്‌ബോസ് പുരോഗമിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഷോയില്‍ താരമായിരിക്കുന്നതാകട്ടെ മുന്‍ ക്രിക്കറ്റ് താരവും മലയാളി താരവുമായ ശ്രീശാന്താണ്. ശ്രീയുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് മലയാളികളും ഷോയെ ആവേശപൂര്‍വം ഏറ്റെടുത്തിരിക്കുകയാണ്. ബിഗ് ബോസ് ഹിന്ദിയിലുള്ള ഏക മലയാളിയാണ് ശ്രീശാന്ത്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിവാദങ്ങളുണ്ടാക്കിയും വഴക്കിട്ടും കരഞ്ഞും ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതിനിടെ, ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെ കുറിച്ചും വാര്‍ത്ത വന്നിരുന്നു. ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ശ്രീശാന്തിനെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീശാന്തിന് അഞ്ച് ലക്ഷമാണ് ആഴ്ചയില്‍ ലഭിക്കുന്നതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ശ്രീശാന്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബിഗ് ബോസിന്റെ…

Read More

ഭുവനേശ്വരിയെ കണ്ടപ്പോള്‍ ശ്രീശാന്തിന് പിടിച്ചു നില്‍ക്കാനായില്ല ! കുഞ്ഞുങ്ങളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് താരം; ശ്രീശാന്ത് പൊട്ടിക്കരയുന്ന വീഡിയോ വൈറലാവുന്നു…

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ്‌ബോസിലെ ഏറ്റവും പ്രശസ്തനായ മത്സരാര്‍ഥിയാണ് മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്.വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരാളായതിനാല്‍ ശ്രീശാന്ത് ബിഗ് ബോസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഏറ്റവും പ്രശസ്തനെങ്കിലും ബിഗ്‌ബോസില്‍ ഏറ്റവും കുറവ് പ്രതിഫലവും ശ്രീശാന്തിനാണ്. താരം ഇപ്പോള്‍ പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ട്. ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന് കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്‍ഥികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. സഹമത്സരാര്‍ഥികളായ സബ ഖാന്‍,…

Read More

ബിഗ്‌ബോസ് മത്സരാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിന് ! ഹിന്ദി ബിഗ്‌ബോസില്‍ പങ്കെടുക്കുന്നത് സൂപ്പര്‍ സെലിബ്രിറ്റികള്‍…

മുംബൈ: സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ്ബോസ് ഷോയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ക്രിക്കറ്റ് താരം ശ്രീശാന്തിനെന്ന് സൂചന. അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം ഒരു ദേശീയമാധ്യമമാണ് പുറത്തുവിട്ടത്. ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. 17 മത്സരാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ് എന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം. ഗായകന്‍ അനൂപ് ജലോട്ടയ്ക്ക് ആഴ്ചയില്‍ 45 ലക്ഷമാണ് പ്രതിഫലമായി നല്‍കുന്നത്. പെണ്‍ സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്റയ്ക്കും നടി നേഹ പെന്‍ഡ്സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കര്‍ തൊട്ടുപുറകിലുണ്ട്. 100 ദിവസമാണ് ഷോ നടക്കുക. പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റവും ടാസ്‌ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.…

Read More

‘ശ്രീശാന്തിനെ തലയ്‌ക്കെറിഞ്ഞ് വീഴ്ത്താനായിരുന്നു പദ്ധതി’; പക്ഷെ ആ ഡാന്‍സ് കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആന്ദ്രേ നെല്‍

കേപ് ടൗണ്‍: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രേ നെല്ലുമായി കളിക്കളത്തിലുണ്ടായ വാക്‌പോരും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. 2006ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു ശ്രീശാന്തും നെല്ലു തമ്മില്‍ കൊമ്പു കോര്‍ത്തത്. നെല്ലിന്റെ വാക്‌പോരിന് ബാറ്റു കൊണ്ടായിരുന്നു ശ്രീയുടെ മറുപടി. നെല്ലിന്റെ പേസ് ബൗളിങ്ങിനെ ധൈര്യപൂര്‍വ്വം നേരിട്ട ശ്രീശാന്ത് സിക്സടിച്ച ശേഷം ഗ്രൗണ്ടില്‍ ബാറ്റുചുഴറ്റി നൃത്തംവെച്ചാണ് അത് ആഘോഷിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ വീണ്ടുമൊരു പര്യടനത്തിനെത്തിയിരിക്കുന്ന സാഹചര്യത്തില്‍ 2006ലെ ടെസ്റ്റില്‍ സംഭവിച്ചതില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ച ശ്രീശാന്തിന്റെ തല ലക്ഷ്യമാക്കിയാണ് അന്ന് താന്‍ പന്തെറിഞ്ഞതെന്ന് നെല്‍ വെളിപ്പെടുത്തി.”ശ്രീശാന്തിന് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതിനാലാണ് മലയാളി താരത്തെ പ്രകോപിപ്പിച്ചത്. ശ്രീശാന്തിന്റെ തല ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്റെ ബൗണ്‍സറുകളെല്ലാം”. നെല്‍ തുറന്നുപറയുന്നു. എന്നാല്‍…

Read More