അടുത്തവർഷവും വേനലുണ്ടല്ലോ..! കടുത്ത വേനലിൽ വെള്ളം ചോദിച്ചപ്പോൾ വാട്ടർ ടാങ്ക് നൽകി;  മഴക്കാലമെത്തിയിട്ടും വെള്ളം നൽകാതെ പഞ്ചായത്ത്; ബുദ്ധിമുട്ടിക്കാതെ ടാങ്ക് മാറ്റണമെന്ന ആവശ്യവുമായി വീട്ടമ്മ

അ​തി​ര​ന്പു​ഴ: വെ​ള്ളം ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ് ടാ​ങ്ക് ഇ​റ​ക്കി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം വെ​ള്ളം ന​ല്ക​ണം. അ​ല്ലെ​ങ്കി​ൽ ടാ​ങ്ക് എ​ങ്കി​ലും എ​ടു​ത്തു മാ​റ്റ​ണ​മെ​ന്ന് അ​തി​ര​ന്പു​ഴ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള നാ​ലു വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. നാ​ലു മാ​സം മു​ൻ​പാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​തി​ര​ന്പു​ഴ എം ​ജി യു​ണി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പം കു​ന്നേ​ൽ കാ​ർ​ത്ത്യാ​യനി​യു​ടെ വീ​ടി​നു മു​ന്നി​ൽ 3000 ലി​റ്റ​റി​ന്‍റെ ടാ​ങ്ക് ഇ​റ​ക്കി​ത്.

കാ​ർ​ത്ത്യാ​യ​നി ഉ​ൾ​പ്പെ​ടെ നാ​ലു വീ​ട്ടു​കാ​ർ​ക്കു വെ​ള്ളം എ​ത്തി​ക്കാ​നാ​യി​രു​ന്നു ടാ​ങ്ക്. എ​ന്നാ​ൽ വേ​ന​ൽ​ക്കാ​ല​വും ക​ഴി​ഞ്ഞു മ​ഴ​ക്കാ​ലം പ​കു​തി​യാ​യി​ട്ടു പോ​ലും ജ​ലം ല​ഭ്യ​മാ​ക്കാനുള്ള യാ​തൊ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.

വേ​ന​ൽ​ക്കാ​ലം ക​ടു​ത്ത​തോ​ടെ​യാ​ണ് ഇ​വ​രു​ടെ കി​ണ​റ്റി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യും വ​റ്റി​യ​ത്. ഇ​തോ​ടെ​യാ​ണ് ഇ​വ​ർ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​വ​രു​ടെ വാ​ർ​ഡ് മെ​ന്പ​ർ മു​ഖേ​ന അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​ത് പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് ഇ​വ​രു​ടെ വീ​ട്ടി​ൽ ടാ​ങ്ക് എ​ത്തി​ച്ചു. പ​ക്ഷേ വെ​ള്ളം മാ​ത്ര​മി​ല്ല.

അ​തേ സ​മ​യം അ​ടു​ത്ത 25ന​കം ടാ​ങ്ക് സ്ഥാ​പി​ച്ച് വെ​ള്ളം എ​ത്തി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ച​ത്. 10 ടാ​ങ്കു​ക​ളാ​ണ് ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. 2,70,000 രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് ചെ​ല​വ്. ഒ​രു വ​ർ​ഷം വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ക​രാ​റും ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts