വീണ്ടും ഞെട്ടിച്ച് സംയുക്ത മേനോന്‍ ! എരിഡയുടെ പോസ്റ്റര്‍ അവളുടെ രാവുകളെ അനുസ്മരിപ്പിക്കുന്നതെന്ന് ആരാധകര്‍; എന്താണ് ‘എരിഡ’…

സംയുക്ത മേനോനെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എരിഡ’. ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

അതീവ ഗ്ലാമര്‍ ലുക്കിലാണ് സംയുക്ത പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോള്‍ഡ് ലുക്കില്‍ എത്തിയ സംയുക്ത അവളുടെ രാവുകള്‍ എന്ന സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. ഒരു ഗ്രീക്ക് പദമാണ് എരിഡ എന്നത്. ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് സംയുക്ത ചിത്രത്തില്‍ എത്തുന്നത്. നേരത്തെ പുറത്തെത്തിയ പോസ്റ്ററിലും ബോള്‍ഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ ആണ് നിര്‍വഹിക്കുന്നത്.

തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് വൈ.വി രാജേഷ് ആണ്. സുരേഷ് അരസ് എഡിറ്റിംഗും അഭിജിത്ത് ഷൈലനാഥ് സംഗീതവും നിര്‍വ്വഹിക്കുന്നു.

Related posts

Leave a Comment