പോപ്പുലർ ഫ്രണ്ടിനെ വളഞ്ഞ് ഇഡി; നേതാക്കളുടെ വീടുകളിൽ റെയ്ഡ്; പെൻഡ്രൈവും പുസ്തകങ്ങളും കസ്റ്റഡിയിലെടുത്തു; കൂടുതൽ പേർ ആശങ്കയിൽ; ഞെട്ടിത്തരിച്ച് നേതാക്കൾ


കൊ​ച്ചി /കോ​ഴി​ക്കോ​ട് / മ​ല​പ്പു​റം : സം​സ്ഥാ​ന​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) റെ​യ്ഡ്.

പി​എ​ഫ്‌​ഐ ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഒ.​എം.​എ. സ​ലാം, ദേ​ശീ​യ സെ​ക്ര​ട്ട​റി ന​സ​റു​ദ്ദീ​ന്‍ എ​ള​മ​രം, എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ര​മ​ന സ്വ​ദേ​ശി അ​ഷ്‌​റ​ഫ് മൗ​ല​വി​യു​ടെ വീ​ട്ടി​ലും ഇ​ഡി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ന​സ​റു​ദ്ദീ​ന്‍ എ​ള​മ​ര​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ചി​ല പു​സ്ത​ക​ങ്ങ​ളും പെ​ന്‍​ഡ്രൈ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടും. ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ങ്ങ​ളി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പി​എ​ഫ്‌​ഐ​യു​ടെ ഡ​ല്‍​ഹി അ​ധ്യ​ക്ഷ​ന്‍ പ​ര്‍​വേ​ശ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ല്യാ​സ് എ​ന്നി​വ​രെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഡ​ല്‍​ഹി പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ക​ലാ​പ​ത്തി​ന് പി​ന്നി​ലെ സാ​മ്പ​ത്തി​ക സ്രോ​ത​സ് സം​ബ​ന്ധി​ച്ചാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ അ​ഷ്റ​ഫ് മൗ​ല​വി​യു​ടെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​ഡി ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. പ​ണ​മി​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി അ​ഷ്റ​ഫ് മൗ​ല​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് ശേ​ഷ​മാ​ണ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. റെ​യ്ഡി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ​ഡി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts

Leave a Comment