പൊ​ന്നേ, മ​റ​ക്കി​ല്ല ഈ ​ന​ന്മ! റോ​ഡി​ൽ​നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ നാ​ലു പ​വ​നോ​ളം തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി​യ യു​വ​തി

ചാ​ല​ക്കു​ടി: റോ​ഡി​ൽ​നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ നാ​ലു പ​വ​നോ​ളം തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി​യ യു​വ​തി സ​ത്യ​സ​ന്ധ​ത​യ്ക്കു മാ​തൃ​ക​യാ​യി.

എ​ലി​ഞ്ഞി​പ്ര നാ​യ​ര​ങ്ങാ​ടി തു​ലാ​പ​റ​ന്പ​ൻ സി​ജോ​യു​ടെ ഭാ​ര്യ സി​യൊ​യാ​ണു മാ​തൃ​ക​യാ​യ​ത്. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി എ​ലി​ഞ്ഞ​പ്ര നാ​യ​ര​ങ്ങാ​ടി തു​രു​ത്തു​മേ​ൽ ശാ​ന്ത​യു​ടേ​താ​യി​രു​ന്നു മാ​ല.

ചാ​ല​ക്കു​ടി ടൗ​ണി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ലാ​ണു സി​യൊ ജോ​ലി ചെ​യ്യു​ന്ന​ത്. ബ​സ് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നു സ്ഥാ​പ​ന​ത്തി​ലേ​ക്കു ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡി​ൽ​നി​ന്നും സ്വ​ർ​ണ​മാ​ല ക​ള​ഞ്ഞു കി​ട്ടി​യ​ത്.

സ​ഹോ​ദ​ര​നോ​ടൊ​പ്പം ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മാ​ല പോ​ലീ​സി​ലേ​ല്പി​ച്ചു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ അ​റി​യി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണ് ശാ​ന്ത ത​ന്‍റെ മ​ടി​യി​ൽ വ​ച്ചി​രു​ന്ന മാ​ല ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്.

തു​ട​ർ​ന്നു പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ എം.​എ​സ്. ഷാ​ജ​ൻ, ഡേ​വീ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​യൊ മാ​ല ശാ​ന്ത​യ്ക്കു കൈ​മാ​റി.

Related posts

Leave a Comment