പത്തൊമ്പതാം വയസിലെ ആ കല്യാണം എന്റെ അറിവില്ലായ്മയായിരുന്നു. സിനിമ അഭിനയം നിറുത്തിച്ചത് ശ്രീനാഥ് കള്ളംപറഞ്ഞതുകൊണ്ട്, ആ കല്യാണത്തിനുശേഷം കുഗ്രാമത്തില്‍ താമസിക്കേണ്ടിവന്നു, ശാന്തികൃഷ്ണ ജീവിതം പറയുന്നു

മലയാളത്തിന്റെ ദു:ഖപുത്രിയെന്ന് ശാന്തികൃഷ്ണയെ വിളിച്ചാല്‍ തെറ്റില്ല. കരിയറിന്റെ തുടക്കം മുതല്‍ അത്തരം കഥാപാത്രങ്ങളിലൂടെയാണ് ശാന്തി വളര്‍ന്നത്. പെട്ടെന്നുള്ള വിവാഹവും ബന്ധം വേര്‍പിരിയലുമൊക്കെ സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. ഇപ്പോള്‍ സിനിമയിലേക്കുള്ള രണ്ടാംവരവില്‍ കൂടുതല്‍ മികച്ച കഥാപാത്രങ്ങളെയും കിട്ടുന്നു.

ഞാന്‍ സിനിമയില്‍ കാല്‍ ഉറപ്പിച്ചപ്പോഴാണ് ശ്രീനാഥിനെ ഇഷ്ടപ്പെട്ട് കല്ല്യാണം കഴിക്കുന്നത്. 19-ാം വയസ്സില്‍ ആയിരുന്നു കല്ല്യാണം. 19-ാം വയസ്സിലെ കല്ല്യാണം ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പക്ഷേ, അങ്ങനെയങ്ങു സംഭവിച്ചു. കല്ല്യാണം കഴിഞ്ഞ് ഞാന്‍ ശ്രീനാഥിന്റെ കൂടെ മഠത്തുംപടി എന്ന കുഗ്രാമത്തില്‍ പോയി താമസിച്ചു. ബോംബെയില്‍ വളര്‍ന്ന ഞാന്‍ മഠത്തുംപടി എന്ന കുഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടു. ആ ഗ്രാമത്തില്‍ ഞാന്‍ സെറ്റും മുണ്ടും ഉടുത്തു കൊണ്ട് നാട്ടിന്‍പുറത്തുകാരിയായി ജീവിച്ചു.

ഉള്‍നാടന്‍ ജീവിതം ആരംഭിച്ചപ്പോള്‍ സിനിമയൊന്നും കിട്ടാതെയായി. അന്ന് ഫോണ്‍ സൗകര്യമൊന്നും ഇതുപോലെയില്ല. എന്നെ ഫോണില്‍ വിളിച്ചാലും ആര്‍ക്കും കിട്ടത്തില്ലായിരുന്നു. അതോടെ ഞാനും സിനിമയെ കുറിച്ചുള്ള ചിന്ത വിട്ടു. ആ സമയത്ത് നിര്‍മ്മാതാവ് സുരേഷ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനും ശ്രീനാഥിനെ ഒരുപാട് നിര്‍ബന്ധിച്ച് ഞങ്ങളുടെ താമസം തിരുവനന്തപുരത്തേക്ക് മാറ്റുന്നു.

സിനിമയില്‍ ഓഫറുകള്‍ വരാന്‍ തുടങ്ങി. അന്ന് ശ്രീനാഥ് എന്നോടു ചോദിച്ചു നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നത് എന്ന്. ഞാന്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ അഭിനയിക്കാന്‍ പോയില്ല. പ്രിയദര്‍ശനൊക്കെ ശ്രീനാഥിനോട് ചോദിച്ചു ശാന്തികൃഷ്ണയുടെ അഭിനയം നിര്‍ത്താന്‍ പറഞ്ഞോയെന്ന്. ഉടന്‍ ശ്രീനാഥ് പറഞ്ഞു, അവള്‍ തന്നെ വേണ്ടാന്ന് വച്ചതെന്നാണ്. ഞാന്‍ അഭിനയിക്കാന്‍ പോയില്ല- ഒരു അഭിമുഖത്തില്‍ ശാന്തികൃഷ്ണ പറയുന്നു.

കടപ്പാട്: അഭിമുഖംഡോട്ട്‌കോം

Related posts