വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണിക്കായി മൂ​ഴി​യാ​ർ ഡാം തുറക്കുന്നു; ക​ക്കാ​ട്ടാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ  ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി​യു​ടെ ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യിലെ മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് മു​ത​ല്‍ 15 ദി​വ​സ​ത്തേ​ക്ക് മൂ​ഴി​യാ​ര്‍ റി​സ​ര്‍​വോ​യ​റി​ലെ വെ​ള്ളം മൂ​ഴി​യാ​ര്‍ ഡാം ​ഷ​ട്ട​ര്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ല്‍ ഈ ​വെ​ള്ളം മൂ​ഴി​യാ​ര്‍ ഡാം ​മു​ത​ല്‍ ആ​ങ്ങ​മൂ​ഴി വ​ഴി ക​ക്കാ​ട് പ​വ​ര്‍ ഹൗ​സി​ന്‍റെ ടെ​യി​ല്‍ റേ​സി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് ക​ക്കാ​ട്ട് ആ​റി​ലൂ​ടെ (ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​ര്‍ ദൂ​രം) ഒ​ഴു​കി പോ​കു​മെ​ന്ന് ക​ക്കാ​ട് ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 30 മീ​റ്റ​ർ ക്യൂ​മ​ക്‌​സ് എ​ന്ന തോ​തി​ല്‍ ആ​യി​രി​ക്കും ജ​ലം പു​റ​ന്ത​ള്ളു​ന്ന​ത്. ഇ​തു​കാ​ര​ണം ക​ക്കാ​ട്ടാ​റി​ന്‍റെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി 60 സെ​ന്‍റീമീ​റ്റ​ര്‍ ഉ​യ​ര്‍​ന്നേ​ക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ഴി​യാ​ര്‍ ഡാം ​മു​ത​ല്‍ ക​ക്കാ​ട് പ​വ​ര്‍ ഹൗ​സി​ന്‍റെ ടെ​യി​ല്‍ റേ​സ് (മൂ​ഴി​യാ​ര്‍ ഡാം ​മു​ത​ല്‍ സീ​ത​ത്തോ​ട് വ​രെ) വ​രെ​യു​ള്ള ക​ക്കാ​ട്ടാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം, പോ​ലീ​സ്, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു സ​ര്‍​വീ​സ​സ്, പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ​വ വ​കു​പ്പു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശം ക​ള​ക്ട​ര്‍ ന​ല്‍​കി.

Related posts