ആ പാലാരിവട്ടം പാലം ഡല്‍ഹിയില്‍ എങ്ങാനായിരുന്നെങ്കില്‍..! ഡല്‍ഹിയില്‍ വിജയപീഠത്തിലേറിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്; നിരീക്ഷണങ്ങള്‍ ഇങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് സന്തോഷ് പണ്ഡിറ്റ്. നടന്‍, സംവിധായകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ പണ്ഡിറ്റ് സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ചു കൊണ്ടുള്ളതാണ് പണ്ഡിറ്റിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്…

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..All the best Aravindh Kejariwal ji.. Delhi നിയമ സഭയില് Aravindh Kejarival jiയുടെ AAP പാ൪ട്ടി തുട൪ച്ചയായ് ഭരണം നിലനി൪ത്തിയല്ലോ..70 ല് 62 സീറ്റും നേടി. കഴിഞ്ഞ തവണ 3സീറ്റ് മാത്രം കിട്ടിയ BJP ഇത്തവണ 8 ആക്കി ഉയ൪ത്തി.

എത്രയോ വ൪ഷം Delhi ഭരിച്ച Congress Party കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വട്ട പൂജ്യമായ്. മറ്റു കുഞ്ഞു പാ൪ട്ടിക്കാ൪ നോട്ടക്കും പിറകിലും ആയ്.അഴിമതി കുറച്ച് വികസനം കൊണ്ടു വന്നതാകാം അദ്ദേഹത്തിന്ടെ വിജയം. സ൪ക്കാ൪ തലത്തിലുള്ള എല്ലാ അനാവശ്യ ചെലവും അദ്ദേഹം ഒഴിവാക്കുന്നു.

പാവപ്പെട്ടവ൪ക്ക് വൈദ്യുതി സൗജന്യമായ് നല്കിയതും നി൪ണ്ണായകമായ്. പിന്നെ adjustment രാഷ്ട്രീയത്തിലും അദ്ദേഹം വിശ്വസിക്കുന്നില്ല.കേരളത്തിലും അദ്ദേഹത്തിന്ടെ ശൈലി പരീക്ഷിക്കാം..All the best Aravindh Kejarival ji..(വാല് കഷ്ണം.. തോറ്റു തുന്നം പാടുമ്പോള് EVM നെ കുറ്റം പറയുന്നവരെ ഒരുത്തനേയും ഇപ്പോള് കാണാനില്ല.

കഴിവും , ബുദ്ധിയും ഉള്ള നേതാക്കന്മാ൪ കേന്ദ്രത്തിലും സംസ്ഥാനത്തിലും ജയിക്കും. ഫാസിസം, മതേതരത്വം, ന്യൂനപക്ഷ സംരക്ഷകര് തീവ്രവാദം എന്നതിനേക്കാള് ജനങ്ങളുടെ വോട്ട് കിട്ടുവാ൯ എളുപ്പം അഴിമതി ഇല്ലാതെ വികസനം കൊണ്ടു വന്നാല് മതി എന്ന൪ത്ഥം..

ഓ..ആ പാലാരിവട്ടം പാലമൊക്കെ Delhi യില് എങ്ങാനായിരുന്നു ഉണ്ടാക്കിയതെങ്കില് അതുണ്ടാക്കിയവരുടെ അവസ്ഥ ആലോചിച്ചു നോക്കു..)Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

https://www.facebook.com/santhoshpandit/photos/a.1033006333420293/2919757688078472/?type=3&__xts__%5B0%5D=68.ARB3xzRGfa5cq_2DVizq-SP9IrbPwC0XGIxar8jg1ZA-JaXvgDTgf4_58bfrdvsVNq12WmoEONigrMZEmHFwl_bGFJjFOGM-XQZklwwfEh7bAUxgbaqQnsLCP5ryyY6okuFr1oRe0nlH38OyRqf9M-fSw3aCBxyURrTkMZ-1IKWZb3e7tbc8oE-FqU0ptmwEhBdjBNmeLoEE_1G12YtoNRBNbapo6JogHxMz0YO0ZPZQ-PbMYtANjwfH-Fb_v5JAKfKqc0QbjX0Eh8QbhfjlvdVZ688CWyi44whjq5jreKAWmlgutBY-KoIvINsrSN9nPcm0kE78oPkGBBNOfq8GcdYgkA&__tn__=-R

Related posts

Leave a Comment