മ​റി​ക​ട​ക്കാ​നാ​യി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ്രേക്ക് ചെയ്തു; രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് നഴ്സ് മരിച്ചു

വ​ട​ക്കാ​ഞ്ചേ​രി: രോ​ഗി​യുമായി പോയ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു മ​റി​ഞ്ഞ് മെയിൽ ന​ഴ്സ് മ​രി​ച്ചു. അ​ഞ്ചുപേ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ 11 മ​ണി​യോ​ടെ തൃ​ശൂ​ർ -ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മെയിൽ നഴ്സ് ജിബു (32) ആണ് മരിച്ചത്.

പാ​ല​ക്കാ​ട് പാ​ല​ന ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രോഗിയെ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

മ​റി​ക​ട​ക്കാ​നാ​യി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രേക്ക് ച​വി​ട്ടി​യ​തോ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ പ​ഴ​യ വെ​യ​ർ ഹൗ​സി​ന്‍റെ ചു​മ​രി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ആ​ക്ട​്സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പരിക്കേറ്റവരെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Related posts

Leave a Comment