മാ​റ​ണം മേ​വ​റം:   രാത്രിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി; പകൽ ബോധവൽക്കരണ  പരിപാടികളും; മാലിന്യ മുക്ത മേവറത്തിനുവേണ്ടി പരിസ്ഥിതി പ്രവർത്തകരുടെ പ്രവർത്തനം നാളെ മുതൽ

കൊട്ടിയം: കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ വാ​തി​ല്‍​പ്പ​ടി​യാ​യ മേ​വ​റ​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​റ​ണം മേ​വ​റം ജ​ന​ജാ​ഗ്ര​താ കാ​മ്പ​യി​ന് നാ​ളെ തു​ട​ക്ക​മാ​കും. അ​റ​വു​മാ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​ന് എ​തി​രാ​യ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലി​ന് ക​ള​മൊ​രു​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം.

എ​ട്ടു​വ​രെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നും നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ മേ​വ​റ​ത്ത് ക്യാ​മ്പു​ചെ​യ്യും. പ​ക​ല്‍ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

ആ​വ​ശ്യ​മാ​യ പ്ര​കാ​ശ സം​വി​ധാ​നം, നൈ​റ്റ് വി​ഷ​ന്‍ കാ​മ​റ​ക​ള്‍, മൊ​ബൈ​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ മേ​വ​റ​ത്ത് സ​ജ്ജ​മാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ജാ​ഗ്ര​താ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ഉ​റ​വി​ട​ങ്ങ​ള്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു.

മൂ​ന്നി​ന് വൈ​കുന്നേരം ആ​റി​ന് എം.​നൗ​ഷാ​ദ് എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ര്‍ വി.​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​അ​രു​ള്‍ ആ​ര്‍.​ബി. കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തൃ​ക്കോ​വി​ല്‍​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​സു​ലോ​ച​ന, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ല​ക്ഷ​മ​ണ​ന്‍, ഗ്രാ​മോ​ദ​യം പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ഹ​രി​കൃ​ഷ്ണ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക്ക്, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ എ​ഞ്ചി​നീ​യ​ര്‍ പി. ​സി​മി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​ഷേ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍, മ​യ്യ​നാ​ട്, തൃ​ക്കോ​വി​ല്‍​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍-​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, പോ​ലീ​സ് വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, കു​ടും​ബ​ശ്രീ, ഗ്രാ​മോ​ദ​യം പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി

Related posts