സുശാന്തുമായി പ്രണയത്തിലായിരുന്നു ! പക്ഷെ സുശാന്തിന്റെ ‘ആ സ്വഭാവം’ തിരിച്ചറിഞ്ഞതോടെ വേര്‍പിരിഞ്ഞു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാറ അലിഖാന്‍…

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് നടി സാറ അലിഖാന്‍. സുശാന്തുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഒരുക്കലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ സാറ വ്യക്തമാക്കി.

സുശാന്തുമായി പ്രണയത്തിലായിരുന്നുവെങ്കിലും 2019 ജനുവരിയില്‍ ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സുശാന്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചത് എന്ന് സാറ വ്യക്തമാക്കി.

ബന്ധങ്ങളില്‍ സുശാന്ത് അതീവമായി പൊസസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളില്‍ തന്നെ നിര്‍ബന്ധപൂര്‍വം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കേദാര്‍നാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല സാറ പറഞ്ഞു. സാറ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാര്‍നാഥ്.

ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കില്‍ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സുശാന്തുമായി നിരവധി ഇടങ്ങളില്‍ ഒന്നിച്ച് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നാണ് സാറ പറയുന്നത്.

കേദാര്‍നാഥിന്റെ ചിത്രീകരണസമയത്ത് സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍ താരം നിഷേധിക്കുകയും ചെയ്തു.

സാറയും സുശാന്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് സാറ ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്.

Related posts

Leave a Comment